തച്ചമ്പാറ:പുലിഭീതി നിലനില്‍ക്കുന്ന വാക്കോടന്നിരവുഭാഗത്ത് ആടുകളെ കൊന്ന വന്യമൃഗത്തെ പിടികൂടാന്‍ വനംവകുപ്പ് കൂടുസ്ഥാപിക്കും. ഇതിനുള്ള നടപടികളി ലാണ് അധികൃതര്‍. കഴിഞ്ഞദിവസം ആക്കാംമറ്റം ജോര്‍ജ് ജോസഫിന്റെ ആടുകളെ വന്യജീവി കൊന്നതിനെ തുടര്‍ന്ന് നാട്ടുകാരുടെ ആവശ്യപ്രകാരമാണ് നടപടി. സംഭവമറിഞ്ഞ് കഴിഞ്ഞദിവസം രാത്രിയില്‍ സ്ഥലത്തെത്തിയ കെ.ശാന്തകുമാരി എം.എല്‍.എ. പ്രദേശത്ത് കൂടും കാമറയും സ്ഥാപിക്കാന്‍ വനംവകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു.
രണ്ടുമാസത്തിനിടെ തച്ചമ്പാറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ട് പുലി കളെ വനംവകുപ്പ് കൂടുവെച്ച് പിടികൂടി ശിരുവാണി കേരളാമേട് ഭാഗത്തെ ഉള്‍വന ത്തില്തുറന്നുവിട്ടിരുന്നു. രണ്ടാമത്തെ പുലി കൂട്ടിലായി ഒരുമാസം തികയും മുന്‍പേ വാക്കോടന്മലയുടെ മറ്റൊരുവശമായ നിരവ് പ്രദേശത്തും വളര്‍ത്തുമൃഗങ്ങള്‍ ആക്ര മിക്കപ്പെട്ടത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.വീടിന് സമീപത്തെ തോട്ട ത്തില്‍ മേയാന്‍ വിട്ട ഏഴ് ആടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇതില്‍ മൂന്നെണ്ണത്തെചത്തനിലയിലും രണ്ട് ആടുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റനിലയിലും കണ്ടെത്തി.ശനിയാഴ്ച പാലക്കയം ഡെപ്യുട്ടി ഫോറ്സറ്റ് റെയ്ഞ്ച് ഓഫിസര്‍ കെ.മനോജി ന്റെ നേതൃത്വത്തില്‍ പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് വനഭാഗത്തുനിന്നായി രണ്ട് ആടുകളുടെ ജഡം കണ്ടെടുത്തത്. ഇതില്‍ ഒന്നിനെ പൂര്‍ണമായും മറ്റൊന്നിനെ ഭാഗിക മായും ഭക്ഷിച്ചനിലയിലായിരുന്നു.
ജാര്‍ജ് ജോസഫിന്റെ വീടിന് മുകള്‍ഭാഗത്തെ തോട്ടത്തില്‍ തീറ്റയ്ക്കായി സ്ഥിരം കെട്ടി യിടുന്ന സ്ഥലത്ത് നിന്നും ഒരെണ്ണമെത്തുകയും മറ്റുള്ളവയെ കാണാതാവുകയും ചെയ്ത തിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വന്യജീവി ആക്രമണമുണ്ടായത് അറിയുന്നത്.ആടുകളെ ആക്രമിച്ചത് പുലിയാണെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വനംവകുപ്പിന്റെ ഭാഗത്ത് നിന്നുംസ്ഥിരീകരണമുണ്ടായിട്ടില്ല. അതേ സമയം മുന്‍പും ഇത്തരത്തില്‍ വന്യജീവി ആക്രമണമുണ്ടായിട്ടുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു.രാത്രിയില്‍ നാട്ടുകാര്‍ സംഘടിച്ച് സ്ഥലത്തെത്തിയിരുന്നു. പ്രദേശവാസിക ളുടെ ആശങ്ക അകറ്റുന്നതിനായി വന്യമൃഗത്തെ കൂടുസ്ഥാപിക്കണമെന്നും ആടുക ളുടെ ഉടമയ്ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെ ട്ടു.ഇതേ തുടര്‍ന്ന് കൂടുവെയ്ക്കാമെന്ന് ഡി.എഫ്.ഒ. നല്കിയ ഉറപ്പിന്റെ കൂടി അടി സ്ഥാനത്തിലാണ് നടപടികള്‍ വേഗത്തിലായത്.
തച്ചമ്പാറ വെറ്ററിനറി ഡോക്ടര്‍ എ.സുവര്‍ണ, കല്ലടിക്കോട് വെറ്ററിനറി സര്ജന് ഡോ. എന്‍.റാവിയ എന്നിവരുടെ നേതൃത്വത്തില്‍ ആടുകളുടെ ജഡം പോസ്റ്റുമാര്‍ട്ടം നടത്തി. ആടുകളുടെ ഉടമയ്ക്ക് ഉചിതമായ ഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ സ്വീകരി ക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
