പാലക്കാട്:ജില്ലയില്‍ 2026-ലെ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ (എസ്.ഐ.ആര്. 2026) പ്രക്രിയ പൂര്‍ത്തിയാക്കി അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. തീവ്ര വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി ഡിസംബര്‍ 23-ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരി ച്ചതിനുശേഷം ലഭിച്ച ആക്ഷേപങ്ങളും അവകാശവാദങ്ങളും പരിഹരിച്ചാണ് ഇപ്പോള്‍ അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.ഇതു പ്രകാരം ആകെ 22,53,073 വോട്ടര്‍മാരാ ണുള്ളത്.ഇതില്‍ 11,05,398 പുരുഷന്മാരും 11,47,655 സ്ത്രീകളും 20 ഭിന്നലിംഗക്കാരുമാണ് ഉള്‍പ്പെടുന്നത്.കരട് പട്ടികയുമായി താരതമ്യം ചെയ്യുമ്പോള്‍ വോട്ടര്‍മാരുടെ എണ്ണത്തി ല്‍ 1,11,797 പേരുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മണ്ഡലം പട്ടാമ്പിയാണ്.2,10,000 വോട്ടര്‍മാരാണ് ഇവി ടെയുള്ളത്.ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് തരൂര്‍ മണ്ഡലത്തിലാണ്.1,63,524 പേരാണ് ഇവിടെ പട്ടികയിലുള്ളത്.സ്ത്രീ വോട്ടര്‍മാരുടെ എണ്ണത്തില്‍ ഒറ്റപ്പാലം മണ്ഡലമാണ് മുന്നില്‍ നില്‍ക്കുന്നത്.1,07,272 വനിതാ വോട്ടര്‍മാരാണ് ഒറ്റപ്പാലത്തുള്ളത്.ഏറ്റവും കുറവ് സ്ത്രീ വോട്ടര്‍മാരുള്ളത് തരൂര്‍ മണ്ഡലത്തിലാണ്. 83,059 വനിതാ വോട്ടര്‍മാരാണ് ഇവിടെയുള്ളത്.പുരുഷ വോട്ടര്‍മാരുടെ എണ്ണത്തില്‍ പട്ടാമ്പി മണ്ഡലം (1,04,047 പേര്) ആണ് മുന്നില്‍.തരൂര്‍ മണ്ഡലം ആണ് ഏറ്റവും പിന്നില്‍. 80,465 പേര്. ജില്ലയിലാകെ 20 ഭിന്നലിംഗ വോട്ടര്‍മാരാണുള്ളത്.ഇതില്‍ ഏറ്റവും കൂടുതല്‍ പേര് മലമ്പുഴ മണ്ഡലത്തി ലാണ്.അഞ്ച് പേര്.മറ്റ് മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ എണ്ണം ഇപ്രകാരമാണ്: തൃത്താല – 2,02,694, ഷൊര്‍ണ്ണൂര്‍ – 1,98,327, ഒറ്റപ്പാലം – 2,08,444, കോങ്ങാട് – 1,81,790, മണ്ണാര്‍ക്കാട് – 2,05,816, മലമ്പുഴ – 1,93,416, പാലക്കാട് – 1,74,179, ചിറ്റൂര്‍ – 1,70,101, നെന്മാറ – 1,80,531, ആലത്തൂര്‍ – 1,64,251.
യുവ വോട്ടര്‍മാരുടെ എണ്ണത്തിലും വര്‍ധനവുണ്ട്.കരട് പട്ടികയില്‍ 18-19 പ്രായപരിധി യിലുള്ള 4,479 പേര് മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ അന്തിമ പട്ടികയില്‍ ഈ എണ്ണം 34,281 ആയി ഉയര്‍ന്നു. പ്രവാസി വോട്ടര്‍മാരുടെ എണ്ണത്തിലും വലിയ മാറ്റമുണ്ട്. കരട് പട്ടികയില്‍ 1,754 പേര് മാത്രമായിരുന്ന വിദേശ ഇന്ത്യന്‍ വോട്ടര്‍മാരുടെ എണ്ണം അന്തിമ പട്ടികയില്‍ 8,300 ആയി വര്‍ധിച്ചിട്ടുണ്ട്.പ്രത്യേക ദുര്‍ബല ഗോത്രവര്‍ഗ്ഗക്കാരില്‍ ഉള്‍പ്പെട്ട ജില്ലയിലെ കുറുമ്പ, കാട്ടുനായ്ക്കര്‍, കാടര്‍ എന്നീ മൂന്ന് വിഭാഗങ്ങളില്‍പ്പെട്ട അര്‍ഹരായ മുഴുവന്‍ പേരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിഭാഗങ്ങളില്‍ നിന്നുള്ള 18 വയസ്സിന് മുകളിലുള്ള 3,252 പേരെയും വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.അന്തിമ പട്ടിക പ്രസിദ്ധീകരിച്ചുവെങ്കിലും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരം അവസാനിച്ചിട്ടില്ലെന്നും കമ്മീഷന് നിശ്ചയിച്ചിട്ടുള്ള അവസാന തീയതി വരെ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതും കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും നടത്താ വുന്നതുമാണെന്നും ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി അറിയിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ഈ അന്തിമ പട്ടികയും ഇനി പ്രസിദ്ധീകരിക്കാനിരി ക്കുന്ന സപ്ലിമെന്ററി പട്ടികയും ചേര്‍ത്തായിരിക്കും ഉപയോഗിക്കുകയെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ വെച്ച് ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി അന്തിമ വോട്ടര്‍ പട്ടിക പ്രകാശനം ചെയ്തു. പാലക്കാട്, കോങ്ങാട് മണ്ഡലങ്ങളുടെ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസറായ ആര്.ഡി.ഒ കെ.മണികണ്ഠന് കലക്ടറില്‍ നിന്ന് പട്ടിക ഏറ്റുവാങ്ങി. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എസ്. സജീദ്, ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥ രായ പി.എ ടോംസ്, കെ. കിഷോര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി. ബാലന് (ഐ.എന്‍.സി), നിത്യമാനന്ദന് (ആര്.എസ്.പി), എന്‍. ഷണ്മുഖന് (ബി.ജെ.പി), സി.പി പ്രമോദ് (സി.പി.ഐ.എം), ടി.കെ നൗഷാദ് (സി.പി.ഐ.എം), കെ. ശിവരാജ് (കേരള കോണ്‍ഗ്രസ്), യു. അനില്‍കുമാര്‍ (സി.പി.ഐ), ടി.പി നാരായണന് (ബി.എസ്. പി), കെ.ആര് ഗോപിനാഥ് (ഐ.എന്‍.ജെ.ഡി), എം.എ മുജീബ് (മുസ്ലിം ലീഗ്) തുടങ്ങി യവര്‍ പങ്കെടുത്തു.
