എടത്തനാട്ടുകര: ഗ്രാമീണ ഗ്രന്ഥശാലകളുടെ നവീകരണത്തിനും, പുനരുദ്ധാരണത്തിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പൊതുജനങ്ങളില്‍ സമാഹരിച്ച് സര്‍ക്കാരിലേക്ക് അടക്കേണ്ട ലൈബ്രറി സെസ് സര്‍ക്കാരിന് കൈമാറണമെന്ന് ചളവ മൈത്രി ലൈബ്രറി വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. കെ.അബ്ദുള്‍ റഫീഖ് അധ്യക്ഷനായി. പി.ജ്യോതീന്ദ്രകുമാര്‍, സി. എന്‍ ആസാദ്, പി.നീലകണ്ഠന്, കെ.ജയപ്രകാശ്, എം.കൃഷ്ണകുമാര്‍, ജിതേഷ് കോട്ടയില്‍, സി. പ്രതീഷ്, ഇ.ജിഷ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി സി.എന്‍ ആസാദ് ( പ്രസിഡന്റ്) പി.നീലകണ്ഠന് ( വൈസ് പ്രസിഡന്റ്) കെ. സേതുമാധവന് ( സെക്രട്ടറി) എം. കൃഷ്ണകുമാര്‍ ( ജോ. സെക്രട്ടറി) എ. വിപിന്‍ ദാസ് ( ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
