തച്ചമ്പാറ: പാലക്കയം നിരവ് വാക്കോടനില്‍ അഞ്ച് ആടുകളെ ചത്തനിലയില്‍ കണ്ടെത്തി. പ്രദേശവാസിയായ ആക്കാംമറ്റം ജോര്‍ജ് ജോസഫിന്റെ ആടുകളാണ് ചത്തത്. ഇവയെ മേയാന്വിട്ടതായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെയാ ണ് സംഭവം.ആടുകളെ കൊലപ്പെടുത്തിയത് പുലിയാണെന്ന് നാട്ടുകാര്‍ പറയുന്നു. മേയാന്‍വിട്ട ആടുകള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ആടുകളെ ചത്തനിലയില്‍ കണ്ടത്. വിവരമറിയിച്ചപ്രകാരം വനപാലകരെത്തി പരിശോധന നടത്തി. ആടുകളെ ചത്തനിലയില്‍ കണ്ടെത്തിയ പ്രദേശത്ത് നിന്നും ഒരു കിലോമീറ്ററോളം മാറിയാണ് ആഴ്ചകള്‍ക്ക് മുന്‍പ് ഒരു പുലിയെ വനംവകുപ്പ് കൂടുവെച്ച് പിടികൂടിയത്.
