വനിത കമ്മീഷന് അദാലത്തില്‍ ആറ് പരാതികള്‍ തീര്‍പ്പാക്കി
പാലക്കാട്:സ്ത്രീകള്‍ യാത്ര ചെയ്യുന്ന വേളകളില്‍ അനുഭവിക്കുന്ന ശാരീരികവും മാന സികവുമായ ബുദ്ധിമുട്ടുകള്‍ക്കെതിരെ സംസ്ഥാനവ്യാപകമായി ബോധവല് കരണ ക്ലാസുകള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന് അംഗം വി.ആര് മഹിളാമണി പറഞ്ഞു.പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍.യാത്രാവേളകളിലെ അതിക്ര മങ്ങള്‍ തടയാനും അവകാശങ്ങളെക്കുറിച്ച് സ്ത്രീകള്‍ക്കിടയില്‍ അവബോധം സൃഷ്ടി ക്കാനും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക ക്ലാസുകള്‍ ഉടന്‍ ആരംഭി ക്കുമെന്നും വി.ആര് മഹിളാമണി അറിയിച്ചു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ ആകെ 50 പരാതികളാണ് കമ്മീഷന് പരിഗണിച്ചത്.ഇതില്‍ ആറ് പരാതികള്‍ അദാലത്തില്‍ പരിഹരിച്ചു.വിശദമായ റിപ്പോ ര്‍ട്ട് ആവശ്യമായ രണ്ട് പരാതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കുടുംബ പ്രശ്നങ്ങളും മറ്റും ഉള്‍പ്പെട്ട രണ്ട് കേസുകളില്‍ കൗണ്‍സിലിങ്ങ് ആവശ്യമായതിനാല്‍ വിദഗ്ധ സഹായത്തിനായി അയച്ചിട്ടുണ്ട്.ബാക്കിയുള്ള 40 പരാതികള്‍ കൂടുതല്‍ തെളി വെടുപ്പിനും മറ്റുമായി അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു.
അദാലത്തിനിടെ പുതുതായി ഒരു പരാതി കൂടി കമ്മീഷന് മുമ്പാകെ ലഭിച്ചു.ഗാര്‍ഹിക പീഡനം, വസ്തു സംബന്ധമായ അതിര്‍ത്തി തര്‍ക്കം, മുന്‍കൂട്ടി അറിയിക്കാതെ ജോലി യില്‍ നിന്ന് പിരിച്ചുവിടല്‍, വിവിധ കുടുംബ പ്രശ്നങ്ങള്‍ തുടങ്ങിയ പരാതികളാണ് അദാലത്തില്‍ കമ്മീഷന്റെ മുന്നിലെത്തിയത്.ഓരോ പരാതിയും വിശദമായി കേട്ട കമ്മീഷന് അംഗങ്ങള്‍ നിയമപരമായ നിര്‍ദ്ദേശങ്ങള്‍ പരാതിക്കാര്‍ക്ക് നല്കി. പരാതി കളില്‍ പെട്ടെന്ന് തീര്പ്പുണ്ടാക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുകയാണ് കമ്മീഷന് ലക്ഷ്യമിടുന്നത്.
