മണ്ണാര്‍ക്കാട്:അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരം ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് നാല് വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് പൂരാ ഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ബുധനാഴ്ചയാണ് പൂരംപുറപ്പാട്.ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ താന്ത്രിക ചടങ്ങുകള്‍ക്കും പൂജകള്‍ക്കും ശേഷമാണ് ആഘോഷം നടക്കുക. വൈകിട്ട് അഞ്ചിന് പി.എം വ്യാസന്റെ ആദ്ധ്യാത്മിക പ്രഭാഷണമുണ്ടാകും. തുടര്‍ന്ന് ദീപാരാധന, മണ്ണാര്‍ക്കാട് മെഗാതിരുവാതിര ഗ്രൂപ്പ് അവതരിപ്പിക്കുന്ന തിരുവാതിരക്കളി എന്നിവയുണ്ടാകും.
വൈകിട്ട് ഏഴിന് നടക്കുന്ന സാംസ്കാരിക സമ്മേളനം എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഈവര്‍ഷത്തെ വാദ്യപ്രവീണ പുരസ്കാരം ഇടയ്ക്ക കലാകാരന് തിരുവില്ല്വാമല ഹരിക്ക് കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ പി.ബി നൂഹ് സമര്‍പ്പിക്കും. ശില്പവും പ്രശസ്തിപത്രവും നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന സമര്‍പ്പിക്കും.അവാര്‍ഡ് ജൂറി കമ്മിറ്റി ചെയര്മാന് ഡോ.എന്‍.പി വിജയ കൃഷ്ണന് പുരസ്കാരജേതാവിനെ പരിചയപ്പെടുത്തും. ക്ഷേത്രം മാനേജിങ് ട്രസ്റ്റി കെ.എം ബാലചന്ദ്രനുണ്ണി പൊന്നാടയണിയിക്കും.പാലക്കാട് അഡീഷണല്‍ എസ്.പി ഷിനോജ് വിശിഷ്ടവ്യക്തികള്‍ക്കുള്ള സ്നേഹദരം സമ്മാനിക്കലും ഡോ.എ.പി ബാലകൃഷ്ണന് ക്യാഷ് അവാര്‍ഡ് സമര്‍പ്പണവും നിര്‍വഹിക്കും. ക്രൈം ബ്രാഞ്ച് എസ്.പി. ഫിറോസ് എം.ഷഫീഖ്, പി.ഗിരീഷ് മാസ്റ്റര്‍, പി.എം വ്യാസന്, അഞ്ജു സജീവ്, പി.മുഹമ്മദ് സിദാന്, വിപഞ്ചിക എന്നിവരെ ആദരിക്കും.തുടര്‍ന്ന് ഉണര്‍വ് ചേറുംകുളം അവത രിപ്പിക്കുന്ന കൈകൊട്ടിക്കളിയും വിവിധ നാടന്‍കലാരൂപങ്ങളും അരങ്ങേറും, രാത്രി 11നാണ് പൂരംപുറപ്പാടും ആറാട്ടെഴുന്നെള്ളിപ്പും നടക്കുക. 12മുതല്‍ രണ്ട് മണിവരെ മേളം ഇടയ്ക്ക പ്രദക്ഷിണവുമുണ്ടാകും.
രണ്ടാം പൂരം മുതല്‍ ചെറിയാറാട്ട് വരെ രാവിലെ ഒമ്പത് മുതല്‍ 12മണി വരെ ആറാട്ട് എഴുന്നെള്ളിപ്പ്, മേളം, നാദസ്വരം, വൈകിട്ട് നാലര മുതല്‍ അഞ്ചര വരെ നാദസ്വരം ശേഷം എഴര വരെ തായമ്പക, തുടര്‍ന്ന് കൊമ്പ്, കുഴല്‍പ്പറ്റ് നടക്കും. രാത്രി10 മണി മുതല്‍ ആറാട്ട് എഴുന്നെള്ളിപ്പ് മേളം, ഇടക്ക പ്രദക്ഷിണവുമുണ്ടാകും. മൂന്നാം പൂര ദിനമായ വെള്ളിയാഴ്ച വൈകിട്ട് ആറരയ്ക്ക് പൂരത്തിന് കൊടിയേറും. മാര്‍ച്ച് രണ്ടി നാണ് ചെറിയാറാട്ട്. മൂന്നിന് വലിയാറാട്ട് നടക്കും.രാവിലെ 8.30മുതല്‍ ആറാട്ടെഴു ന്നെള്ളിപ്പിനെ തുടര്‍ന്ന് ചോറ്റാനിക്കര വിജയന്‍മാരാരുടെ നേതൃത്വത്തില്‍ കേരള ത്തിലെ പ്രഗത്ഭ വാദ്യകലാകാരന്മാര് അണിനിരക്കുന്ന മേജര്‍സെറ്റ് പഞ്ചവാദ്യ മുണ്ടാകും. രാവിലെ 10മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ കുന്തിപ്പുഴ ആറാട്ടുക ടവില്‍ കഞ്ഞിപ്പാര്‍ച്ചയും നടക്കും. രാത്രി ഒമ്പത് മണിമുതല്‍ ആറാട്ടെഴുന്നെള്ളിപ്പിനെ തുടര്‍ന്ന് ചൊവ്വല്ലൂര്‍ മോഹനവാര്യരുടെ നേതൃത്വത്തില്‍ 110ഓളം കലാകാരന്മാര് അണി നിരക്കുന്ന പാണ്ടിമേളവും അരങ്ങേറും.തുടര്‍ന്ന് ഇടയ്ക്ക പ്രദക്ഷിണം കാഴ്ചശീവേലിയുമുണ്ടാകും.
നാലിനാണ് പ്രസിദ്ധമായ ചെട്ടിവേല. വൈകിട്ട് മൂന്ന് മണി മുതല്‍ നാല് മണി വരെ യാത്രാബലി, താന്ത്രിക ചടങ്ങുകള്‍ നടക്കും. നാലിന് പഞ്ചവാദ്യത്തിന്റെ അകമ്പ ടിയോടെ സ്ഥാനീയ ചെട്ടിയാന്മാരെ ആനയിക്കല്‍, ദേശവേലകള്‍, സാംസ്കാരിക ഘോഷയാത്ര എന്നിവയുണ്ടാകും. വൈകിട്ട് ആറരയ്ക്ക് ദീപാരാധന, ഏഴ് മുതല്‍ എട്ട് വരെ ആറാട്ട്, തുടര്‍ന്ന് 21 പ്രദക്ഷിണത്തിന് ശേഷം കൊടിയിറക്കും. വാര്‍ത്താ സമ്മേളനത്തില്‍ പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.സി സച്ചിദാനന്ദന്, ജനറല്‍ സെക്രട്ടറി എം.പുരുഷോത്തമന്, ട്രഷറര്‍ അഡ്വ.എം.എസ് വിജയന്, മറ്റുഭാരവാഹി കളായ ശ്രീകുമാര്കുറുപ്പ്, ഡോ.രാജന് പുല്ലങ്കാട്ടില്, പി.ചന്ദ്രശേഖരന്, പി.കെ കൃഷ്ണദാസ്, ശങ്കരനാരായണന്, പി ഗോപാലകൃഷ്ണന്, പി.കെ മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
