തച്ചമ്പാറ:കുന്നത്തുകാവ് കുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ പൂരാഘോഷങ്ങള്‍ക്ക് കൊടിയേറി. ക്ഷത്രം തന്ത്രി പനാവൂര്‍ മന ദിവാകരന് നമ്പൂതിരിയുടെ കാര്‍മികത്വ ത്തിലായിരുന്നു ചടങ്ങുകള്‍.വിശേഷാല്‍ പൂജകള്‍ ഉണ്ടായി. മാര്‍ച്ച് 3 മൂന്നിനാണ് പൂരം ആഘോഷിക്കുക.ദിവസവും രാത്രി 7 മണിക്ക് വിവിധ നൃത്ത പരിപാടികള്‍, രാത്രി 8.30 ന് പ്രസാദൂട്ട് എന്നിവയുണ്ടാകും.
വെള്ളിയാഴ്ച നൃത്ത പരിപാടികള്‍, ശനിയാഴ്ച നൃത്ത പരിപാടികള്‍ തുടര്‍ന്ന് ഗാനമേള, ഞായറാഴ്ച രാത്രി ഗാനമേള, തിങ്കളാഴ്ച ഭക്തി ഗീതാമൃതം, ചൊവ്വാഴ്ച നൃത്ത നൃത്യങ്ങള്‍, ബുധനാഴ്ച കൈകൊട്ടിക്കളി, വ്യാഴാഴ്ച ഭക്തി പ്രഭാഷണം, വെള്ളിയാഴ്ച നാടകം നൃത്ത പരിപാടികള്‍, ശനിയാഴ്ച നൃത്ത പരിപാടികള്‍, മാര്‍ച്ച് ഒന്നിന് നാടന്‍പാട്ട്, രണ്ടിന് കൂട്ട് വിളക്ക് ദിവസം നൃത്ത പരിപാടികള്‍, നാടകം,രാത്രി 8:30ന് ഡബിള്‍ തയമ്പക എന്നിവ നടക്കും.
മൂന്നിന് പൂരം ദിവസം രാവിലെ നാലുമണി മുതല്‍ വിശേഷാല്‍ പൂജകള്‍, 10 മണിക്ക് പാണ്ടിമേളം, 3.30ന് പൂരം ഉറപ്പാട്, വൈകിട്ട് അഞ്ചുമണിയോടുകൂടി വിവിധ ദേശ വേലകള്‍ ക്ഷേത്രത്തിലേക്ക് പ്രവേശിക്കം.ആറുമണിക്ക് നാദസ്വരം രാത്രി 9 മണിക്ക് തായമ്പക,11ന് മദ്ദളകേളി, നാലിന് രാവിലെ 3.30ന് എഴുന്നള്ളത്തും താലം ചൊരിയലും, രാവിലെ 9 മണിക്ക് ഗുരുതി തര്‍പ്പണം കൊടിയിറക്കലും നടക്കും.
