മലപ്പുറം: പ്രമുഖധനകാര്യ സ്ഥാപനമായ യു.ജി.എസ്. ഗോള്‍ഡ് ലോണിന്റെ പുതിയ ശാഖ മലപ്പുറം കോട്ടപ്പടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.ചലച്ചിത്രതാരം ധ്യാന്‍ ശ്രീനിവാ സനും എം.എല്‍.എ. പി.ഉബൈദുള്ളയും ചേര്‍ന്ന് പുതിയശാഖയുടെ ഉദ്ഘാടനം നിര്‍വ ഹിച്ചു.മലപ്പുറം നഗരസഭാ ചെയര്‍പേഴ്സണ്‍ അഡ്വ.റിന്‍ഷ സ്ട്രോങ് റൂം ഉദ്ഘാടനം ചെയ്തു.
യു.ജി.എസ്. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അജിത്ത് പാലാട്ട് അധ്യക്ഷനായി. വിശ്വസ്തതയി ലും സത്യസന്ധതയിലും അധിഷ്ഠിതമായ പ്രവര്‍ത്തനമാണ് യു.ജി.എസിന്റെ വിജയമെ ന്ന് അദ്ദേഹം പറഞ്ഞു.ഏറ്റവും കുറഞ്ഞ പലിശനിരക്കിലും ലളിതമായ നടപടിക്രമങ്ങ ളിലൂടെയും സാധാരണക്കാര്‍ക്ക് സാമ്പത്തികസുരക്ഷ ഉറപ്പാക്കാനാണ് യു.ജി.എസ്. ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സ്വര്‍ണത്തിന് നാല് ശതമനമെന്ന കുറ ഞ്ഞ പലിശനിരക്കിലും 90ശതമാനം വരെ പരമാവധി മൂല്യത്തിലുമാണ് വായ്പ നല്കു ന്നത്.സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന 12വരെ പലിശനിരക്കും വാഗ്ദാനം ചെ യ്യുന്നു. കര്‍ഷകര്‍ക്കായി യു.ജി.എസ്. കിസാന്‍, ചെറുകിട വ്യാപാരികള്‍ക്കായി യു.ജി. എസ്. ബിസിനസ് ലോണ്‍ എന്നിങ്ങിനെയുള്ള പദ്ധതികളുമുണ്ട്.
പാലക്കാട് മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.ജി.എസ്. ഗോള്‍ഡ് ലോ ണിന്റെ 23-ാമത് ശാഖയാണ് കോട്ടപ്പടിയില്‍ തുറന്നത്.ഉദ്ഘാടനദിനത്തിലെത്തി വായ്പ എടുത്തവര്‍, നിക്ഷേപം നടത്തിയവര്‍, യു.ജി.എസിന്റെ ഇന്‍സ്റ്റഗ്രാം, ഫെയ്സ് ബുക്ക് പേജുകള്‍ പിന്തുടര്ന്നവര് എന്നിവരില്‍ നിന്നും തിരഞ്ഞെടുത്ത മൂന്ന് ഭാഗ്യശാലിക ള്‍ക്ക് ഐഫോണ്‍ 17യും സമ്മാനമായി നല്കി.കൂടാതെ ധീരതയ്ക്കുള്ള പ്രധാനമന്ത്രി രാഷ്ട്രീയബാല പുരസ്കാരം നേടിയ കോട്ടോപ്പാടം സ്വദേശി പി.മുഹമ്മദ് സിദാന്, ഭിന്നശേഷി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ദുബായ് ഏരീസ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഹോണററി ഡോക്ടറേറ്റ് നേടിയ ഡോ.അച്യുതന് പനച്ചിക്കുത്ത് എന്നിവരെയും ആദരിച്ചു.ചടങ്ങില്‍ ജനപ്രതിനിധികളും രാഷ്ട്രീയ, വ്യാപാരി നേതാക്കളും യു.ജി.എസ്. മാനേജ്മെന്റ് ടീം അംഗങ്ങളും ജീവനക്കാരും പങ്കെടുത്തു.
