തെങ്കര: എം.എല്‍.എയുടെ ആസ്തിവികസണ ഫണ്ട് ഉപയോഗിച്ച് മണ്ണാര്‍ക്കാട് നിലാവ് പദ്ധതിയിലുള്‍പ്പെടുത്തി തെങ്കര പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഉയരവിളക്കുകളുടെ സ്വിച്ച് ഓണ്‍കര്‍മ്മം എന്‍.ഷംസുദ്ദീന് എം.എല്‍.എ. നിര്‍വഹിച്ചു. ചിറപ്പാടം മുനീശ്വരക്ഷേത്ര പരിസരം, വട്ടപ്പറമ്പ് ജുമാമസ്ജിദ് പരിസരം, പാറമ്മേല്‍ പള്ളി പരിസരം, ജവഹര്‍നഗര്‍ എന്നിവടങ്ങളിലാണ് ഉയരവിളക്കുകള്‍ സ്ഥാപിച്ചത്.
വിവിധ ഭാഗങ്ങളിലെ ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരീഷ് ഗുപ്ത, ഗ്രാം പഞ്ചായത്ത് മെമ്പര്‍മാരായ കെ.പി ജഹീഫ്, ജസീന ഹംസക്കുട്ടി, സെറീന ഫിറോസ്, ബിന്ദു, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ടി.എ സലാം മാസ്റ്റര്‍, വി.വി ഷൗക്കത്തലി, വട്ടോടി വേണുഗോപാല്‍, ടി.കെ ഫൈസല്‍, കുരിക്കള്‍ സൈദ്, ഷമീര്‍ പഴേരി, ലത്തീഫ്, സൈനുദ്ദീന്‍ കൈതച്ചിറ, അനീസ് നീരാണി, ഉബൈദ് മുണ്ടോടന്‍, ഷഫീഖ് വെള്ളാരംകുന്ന്, ഡെപ്യുട്ടി തഹസില്‍ദാര്‍ വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
