കോട്ടോപ്പാടം:ജോലിത്തിരക്കുകള്‍ക്കിടയിലും ശാസ്ത്രീയകൃഷിരീതിയിലുടെ പച്ചക്ക റി ഉല്‍പ്പാദനത്തില്‍ വിജയംകൊയ്യുകയാണ് കേരള റോഡ് ഫണ്ട് ബോര്‍ഡിലെ സൈറ്റ് സൂപ്പര്‍വൈസറായ പി.പി ജര്‍ഷാദ് (33). സമയമില്ലെന്ന പരാതികള്‍ക്ക് ഇടം നല്‍കാതെ ജോലിക്ക് ശേഷമുള്ള സമയം മണ്ണിലിറങ്ങി അധ്വാനിച്ചാണ് ഇദ്ദേഹം കൃഷിയില്‍ മാതൃ കയാകുന്നത്.
മലയോര ഗ്രാമമായ കാപ്പുപറമ്പിലെ പാലേങ്ങാട്ടുപറമ്പില് ഉമ്മറിന്റെ മകന് ജര്‍ഷാദി ന് കൃഷിയൊരു ജീവിതചര്യയാണ്.വീടിനടുത്തുള്ള 30സെന്റ് സ്ഥലത്താണ് വാഴയും പച്ചക്കറികളും ഇദ്ദേഹത്തിന്റെ അധ്വാനത്തില്‍ സമൃദ്ധമായി വിളയുന്നത്.ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ളവര്‍, ബ്രോക്കോളി എന്നിവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.കൂടാതെ, നിലക്കടല,മഴവില്ച്ചോളം, ചെറിയ ഉള്ളി, പൊട്ടുവെ ള്ളരി, ചീര, മുളക്, കോവല്‍, വഴുതന, പയര്‍, വെണ്ട, മത്തന്‍, ചേമ്പ്, കപ്പ, മധുരക്കിഴങ്ങ് എന്നിവയെല്ലാം ഈതോട്ടത്തിലുണ്ട്.ശീതകാലപച്ചക്കറികള്‍ വിളവെടുത്തു. മറ്റുള്ളവ യുടെ വിളവെടുപ്പ് നടക്കുന്നു.
പൂര്‍ണ്ണമായും ജൈവരീതിയിലാണ് കൃഷി.ചാണകമാണ് പ്രധാനമായും വളമായി ഉപ യോഗിക്കുന്നത്.പത്ത് വര്‍ഷത്തോളമായി കാര്‍ഷിക രംഗത്ത് സജീവമായ ഇദ്ദേഹം, നിരന്തരമായ പരീക്ഷണങ്ങളുടെ ഭാഗമായാണ് ശീതകാല പച്ചക്കറികള്‍ തന്റെ കൃഷി യിടത്തില് പരീക്ഷിച്ച് വിജയിപ്പിച്ചത്.മനസ്സുവെച്ചാല്‍ നമ്മുടെ മണ്ണിലും ഇതെല്ലാം വളരുമെന്ന് ജര്‍ഷാദ് പറയുന്നു.കെ.ആര്.എഫ്.ബിയിലെ കരാര്‍ ജീവനക്കാരനായ ഇദ്ദേഹം സൈറ്റ് സൂപ്പര്‍വൈസര്‍ എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ കഴിഞ്ഞ് രാവിലെയും വൈകിട്ടുമാണ് ജര്‍ഷാദ് കൃഷിയിടത്തില്‍ സമയം ചെലവഴിക്കുന്നത്. വീട്ടിലെ അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറികള്‍ കണ്ടെത്തുന്നതിനൊപ്പം ബാക്കി വരുന്നവ അയല്‍ക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കുകയും ചെയ്യുന്നു.
കൃഷിയിടത്തിലെ കിണറില്‍ നിന്നും കുളത്തില്‍ നിന്നുമാണ് ജലസേചനം നടത്തുന്ന ത്.വിത്തിനും ജലസേചനത്തിനുമുള്ള തുകമാത്രമാണ് കൃഷിക്കുള്ള ചെലവ്. ഭാര്യയും മകനും മാതാപിതാക്കളും, സഹോദരങ്ങളും ഉള്‍പ്പെടെ പത്ത് പേരടങ്ങുന്നതാണ് ജര്ഷാ ദിന്റെ കുടുംബം.കൃഷിയുടെ മേല്‍നോട്ടവും ഒറ്റയ്ക്കാണെങ്കിലും കുടുംബത്തിന്റെ പൂര്‍ണപിന്തുണയുണ്ട്.വര്‍ഷത്തില്‍ 365 ദിവസവും കൃഷി സജീവമായി നിലനിര്‍ത്താന്‍ ഇദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്.ഒരു ചെറിയ സമയം മാറ്റിവെച്ചാല്‍ മാത്രംമതി.വിഷം തീണ്ടാ ത്ത പച്ചക്കറികള്‍ അടുക്കളയിലേക്കെത്തിക്കാം.നല്ല ഭക്ഷണം കഴിക്കാം.-ജര്‍ഷാദ് പറയുന്നു.
