അഗളി: കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്രവികസന പദ്ധതിയുടെ ആഭിമുഖ്യ ത്തില്‍ നടത്തി അട്ടപ്പാടി ട്രൈബല്‍ വനിത ഫുട്ബോള്‍ ലീഗില്‍ അഗളി ടീം ചാംപ്യന്‍ മാരായി. ഫൈനലില്‍ എതിരില്ലാത്ത നാല് ഗോളിന് ഷോളയൂരിനെ പരാജയപ്പെടുത്തി യാണ് അഗളി ജേതാക്കളായത്.ടൂര്‍ണമെന്റിലെ മികച്ച താരമായി പൂതൂര്‍ ടീമിലെ മിനിയും, ഫൈനലിലെ മികച്ചതാരമായി അഗളി ടീമിലെ സന്ധ്യയും തിരഞ്ഞെ ടുക്കപ്പെട്ടു.
അഗളി, ഷോളയൂര്‍, പുതൂര്‍, കുറുമ്പ പഞ്ചായത്ത് സമിതികളില്‍ നിന്നുള്ള ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിച്ചത്. വിജയികള്‍ക്ക് അസി.പ്രൊജക്ട് ഓഫിസര്‍ ബി.എസ് മനോജ്, കോര്‍ഡിനേറ്റര്‍ ജോമോന്, പഞ്ചായത്ത് സമിതി പ്രസിഡന്റുമാരായ അനിത, സരസ്വതി, സലീന, സെക്രട്ടറിമാരായ രേശി, പ്രജ, ശാന്തി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.യൂത്ത് കോര്‍ഡിനേറ്റര്‍മാരായ രാജേഷ്, സുരേഷ്, ഗണേഷ്, ചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.
അട്ടപ്പാടിയില്‍ നിന്നും വിജയിച്ച ടീം ഫെബ്രുവരി 27,28 തിയതികളില്‍ വയനാട് നടക്കുന്ന സംസ്ഥാന യൂത്ത് ട്രൈബല്‍ സോക്കര്‍ ലീഗില്‍ പങ്കെടുക്കും.
