അലനല്ലൂര്‍:ജനകീയ ബാങ്കിങ്ങിന്റെ കരുത്തുറ്റമാതൃകകള് തീര്‍ക്കുന്ന അലനല്ലൂര്‍ സര് വീസ് സഹകരണ ബാങ്കിന് വീണ്ടും പുരസ്കാരം.ദേശീയ സഹകരണ വികസന കോര്‍ പ്പറേഷന് (എന്‍.സി.ഡി.സി.) ഏര്‍പ്പെടുത്തിയ 2025-ലെ റീജിയണല്‍ അവാര്‍ഡ് ഫോര്‍ കോ-ഓപ്പറേറ്റീവ് എക്സലന്‍സ് ആന്‍ഡ് മെറിറ്റില്‍ സംസ്ഥാനതലത്തില്‍ മികച്ച രണ്ടാമത്തെ ബാങ്കായി അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുക്കപ്പെ ട്ടു.ഗുണമേന്മയുള്ള സേവനങ്ങളും ജനകീയ ഇടപെടലകളുമാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തുന്ന സര്‍വീസ് ബാങ്കുകളുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തിന് ബാങ്കിനെ അര്‍ഹമാക്കിയത്.
കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഇത് മൂന്നാമത്തെ പുരസ്കാരമാണ് ബാങ്കിനെ തേടി യെത്തുന്നത്.പ്രവര്‍ത്തനമികവിന് കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ കേരള ബാങ്കിന്റെ എക്സലന്‍സ് അവാര്‍ഡ് നേടിയ ബാങ്ക് ഈവര്‍ഷം ജനുവരിയില്‍ മണ്ണാര്‍ക്കാട് സര്‍ക്കി ള്‍ സഹകരണയൂണിയന്റെ രണ്ട് അവാര്‍ഡുകളും കരസ്ഥമാക്കിയിരുന്നു.ബാങ്കിങ് സ്ഥാപനത്തിനപ്പുറം അലനല്ലൂരിന്റെ സാമൂഹിക-കാര്‍ഷികമേഖലയില്‍ അവിഭാജ്യ ഘടകമായി മാറിയ ഈബാങ്കിന് 80വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുണ്ട്.ജില്ലയിലെ ക്ലാസ് വണ്‍ സൂപ്പര്‍ ഗ്രേഡ് ബാങ്കായ ഈ സ്ഥാപനം കാല്‍നൂറ്റാണ്ടിലധികമായി ലാഭ ത്തിലാണ് പ്രവര്‍ത്തിക്കുന്നത്.300 കോടിയിലേറെ നിക്ഷേപവും 240 കോടിയിലേറെ വായ്പയും 13,000ല്‍പ്പരം അംഗങ്ങളും ബാങ്കിനുണ്ട്.മെമ്പര്‍മാര്‍ക്ക് 20ശതമാനമാണ് ലാഭവിഹിതം നല്‍കുന്നത്. കൂടാതെ ഐ.എസ്.ഒ. സര്ട്ടിഫിക്കേഷന് ലഭിച്ച ബാങ്കിന് ഒട്ടേറെ ദേശീയ സംസ്ഥാന അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
നീതി മെഡിക്കല്‍ സ്റ്റോര്‍, നീതി ലാബ്, രാസവള ഡിപ്പോ, അഗ്രിമാര്‍ട്ട് ആംബുലന്‍സ് സര്‍വീസ്, കര്‍ഷക സേവന കേന്ദ്രം തുടങ്ങി ബാങ്കിങ് ഇതര ജനക്ഷേമപ്രവര്ത്തന ങ്ങളും നടത്തുന്നുണ്ട്.ബാങ്കിങ് രംഗത്ത് ആര്.ടി.ജി.എസ്/എന്‍.ഇ.എഫ്.ടി, വാട്സ് ആപ് ബാങ്കിങ് സേവനം എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. മിസ്ഡ് കോള്‍ അടിച്ചാല്‍ ബാങ്കിങ് സേവനം വീട്ടുമുറ്റത്ത് എത്തിക്കുന്ന സംവിധാനവും പലിശരഹിതമായി ഭിന്നശേഷി ക്കാര്‍ക്ക് വായ്പ നല്‍കുന്നതും നെല്‍കൃഷിക്ക് പലിശരഹിത വായ്പനല്കുന്നതും ആകര് ഷകമാണ്. കാരുണ്യപ്രവര്‍ത്തന രംഗത്തും ബാങ്ക് സജീവമാണ്. തുടര്‍ച്ചയായുള്ള പുര സ്കാരനേട്ടങ്ങള് സഹകരണരംഗത്തെ അലനല്ലൂര്‍ ബാങ്കിന്റെ മുന്‍നിരസ്ഥാനം ഒരി ക്കല്‍കൂടി ഉറപ്പിക്കുകയാണ്.ഇടപാടുകാരുടെ വിശ്വാസവും ജീവനക്കാരുടെ ആത്മാ ര്‍ത്ഥ സേവനവുമാണ് ഈവലിയ നേട്ടങ്ങള്‍ക്ക് പിന്നിലെന്ന് ബാങ്ക് അധികൃതര്‍ പറ ഞ്ഞു.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വെച്ച് സഹകരണ വകുപ്പ് രജിസ്ട്രാര്‍ സാജിത് ബാബുവില്‍ നിന്നും എന്‍.സി.ഡി.സിയുടെ അവാര്‍ഡ് ബാങ്ക് ഭരണസമിതി അംഗങ്ങള്‍ ഏറ്റുവാങ്ങി. ബാങ്ക് പ്രസിഡന്റ് പി.പി.കെ മുഹമ്മദ് അബ്ദുറഹ്മാന്, സെക്രട്ടറി പി. ശ്രീനിവാസന്, ഭരണസമിതി അംഗങ്ങളായ ടി.രാജകൃഷ്ണന്, ടി.ബാലചന്ദ്രന്, വി.ഉസ്മാന്, എം.ശ്രീധരന്, ശ്രീജ, ഇ.ബിന്ദു, ഷെറീന മുജീബ് എന്നിവര്‍ പങ്കെടുത്തു.
