മണ്ണാര്‍ക്കാട്:ആരുടെയും നിര്‍ബന്ധപ്രകാരമല്ല, മറിച്ച് വ്യക്തിപരമായ കാരണങ്ങളാലാ ണ് കെ.ടി.ഡി.സി. ചെയര്മാന് സ്ഥാനം രാജിവെച്ചതെന്ന് പി.കെ ശശി. മണ്ണാര്‍ക്കാട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം വകുപ്പ് മന്ത്രി, ഡയറക്ട ര്‍, സെക്രട്ടറി എന്നിവര്‍ക്കാണ് ഇന്നലെ ഉച്ചയോടെ ഔദ്യോഗികമായി രാജിക്കത്ത് നല്‍കിയത്.
അതേസമയം പാര്‍ട്ടിയിലും തൊഴിലാളി സംഘടനയിലും താന്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ.ടി.ഡി.സിയുടെ ചെയര്‍മാനായിട്ടുള്ള അഞ്ചുവര്ഷക്കാലള വില്‍ വളരെ നല്ല അനുഭവമാണ് ഉണ്ടായിട്ടുള്ളത്. നഷ്ടത്തിലായിരുന്ന ഈ പൊതുമേ ഖലാസ്ഥാപനത്തെ വര്‍ഷങ്ങള്‍ക്കിപ്പുറം തുടര്‍ച്ചയായി കഴിഞ്ഞരണ്ട് വര്‍ഷങ്ങളില്‍ ലാഭത്തിലാക്കാനായതിന്റെ ചാരിതാര്‍ത്ഥ്യത്തോടെയാണ് ചെയര്മാന് സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്.ഏറ്റവും അടുത്തുനിന്നിരുന്ന ടീമിന്റെ ഭാഗമായുള്ള പ്രവര്‍ത്തനത്തിനിടയില്‍ മാറിനില്‍ക്കേണ്ടിവന്ന പ്രയാസമുണ്ട്.
എന്നാലും സ്വമനസ്സാലേയെടുത്ത തീരുമാനമായതിനാല്‍ നടത്തിയകാലത്തെ പ്രവ ര്‍ത്തനങ്ങള്‍ വളരെ സന്തോഷമുളവാക്കുന്നതാണ്.യു.ഡി.എഫിലേക്ക് പോകുന്നുവെന്ന പ്രചാരണങ്ങളെയും അദ്ദേഹം തള്ളി.യു.ഡി.എഫുമായി ചര്‍ച്ച നടത്തിയിട്ടില്ല. സ്ഥാനാ ര്ത്ഥിത്വം സംബന്ധിച്ചൊന്നും ആലോചന നടത്തിയിട്ടില്ല. അത്തരമൊരു അജണ്ട ഇപ്പോള്‍ മുന്നിലില്ല.ആരേയും സമ്മര്‍ദ്ദത്തിലാക്കാന്‍ വേണ്ടിയല്ല രാജിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
