മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 വര്‍ഷത്തെ വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. എന്‍. ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കരട് പദ്ധതിരേഖയുടെ പ്രകാശനവും നിര്‍വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതുശങ്കര് അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് ജോയ് ജോസഫ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റുക്സിനി സെയ്ദ്, സ്മിത, അശ്വതി ചന്ദ്രന്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റഷീദ് ആലായന്‍, റഫീക്ക പാറോക്കോട്ടില്‍, ബീന ജോസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അനിത വിത്തനോട്ടില്‍, നിസാമുദ്ദീന്‍ പൊന്നംകോട്, ഷാഹിന എരേരത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.പി സൈനബ, അബ്ദുല്‍ അസീസ്, പി.എം ജോസ്, ഗിരീഷ് ഗുപ്ത, ബെറ്റി ലോറന്‍സ്, കെ.എ മുഹമ്മദ് നവാസ്, സുഹദ ഷമീര്‍, ബിജി ടോമി, റസീന വറോടന്‍, രഞ്ജിത്ത് പോറ്റൂര്‍, അഡ്വ.എ.കെ ജയറാം, അമീന് റാഷിദ്, സീനത്ത്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പൊന്‍പാറ കോയക്കുട്ടി, സെക്രട്ടറി പി.മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.
