പാലക്കാട്: ജില്ലാതല പട്ടയമേള ഫെബ്രുവരി 26-ന് മുണ്ടൂര്‍ എബ്രാസണ് കണ്വെന്ഷന് സെന്ററില്‍ വച്ച് നടക്കും.4,837 പട്ടയങ്ങളാണ് മേളയില്‍ വിതരണം ചെയ്യുന്നത്.
മേളയുടെ മുന്നോടിയായി ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയില്‍ ആലോചനായോഗം ചേര്‍ന്നു.മേളയുടെ ജില്ലാതല ഏകോപന ചുമതല ആര്.ഡി.ഒ. നിര് വഹിക്കും.മന്ത്രി കെ. കൃഷ്ണന്‍കുട്ടി ചെയര്‍പേഴ്സണും ജില്ലാ കലക്ടര്‍ എം.എസ് മാധവി കുട്ടി കണ്‍വീനറുമായ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. രക്ഷാധികാരികളാ യി മന്ത്രി എം.ബി. രാജേഷ്, എം.പിമാരായ വി.കെ ശ്രീകണ്ഠന്, കെ.രാധാകൃഷ്ണന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം ശശി എന്നിവരെയും തിരഞ്ഞെടുത്തു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ.ഡി.എം. കെ.സുനില്‍ കുമാര്‍, എല്‍.ആര്. ഡെപ്യൂട്ടി കലക്ടര്‍ എസ് ശ്രീജിത്ത്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
