മണ്ണാര്‍ക്കാട്:അടിച്ചമര്‍ത്തലുകള്‍ക്കും അധികാര രാഷ്ട്രീയത്തിനുമെതിരായ ശക്തമായ ശബ്ദമാണ് ആധുനിക സാഹിത്യമെന്ന് പുതുച്ചേരി സര്‍വകലാശാല അസോസിയേറ്റ് പ്രൊഫ.ഡോ. ഐശ്വര്യ എസ്. ബാബു അഭിപ്രായപ്പെട്ടു.
മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് (ഓട്ടോണമസ്) ഇംഗ്ലീഷ് വിഭാഗം സംഘടി പ്പിച്ച ‘സാഹിത്യത്തിലെ പ്രതിരോധത്തിന്റെ രാഷ്ട്രീയം’ എന്ന വിഷയത്തിലുള്ള ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.കാലത്തെ അതിജീവിച്ച് സമൂഹത്തെ ഉണര്‍ത്തുന്ന വലിയ ശക്തിയായി പ്രതിരോധത്തിന്റെ സാഹിത്യം എന്നും നിലനില്‍ക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പി.എം. ഉഷ പദ്ധതിയുടെ പിന്തുണയോടെ സംഘടിപ്പിച്ച സെമിനാറില്‍ ഇംഗ്ലീഷ് വിഭാഗം മേധാവി എ.സജ്ന അധ്യക്ഷയായിയ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. പി.എം ജാസ്മിന് മുഖ്യപ്രഭാഷണം നടത്തി.വൈസ് പ്രിന്‍സിപ്പല്‍ ഡോ. ടി.കെ ജലീല്‍, സെമിനാര്‍ കോര്‍ഡിനേറ്റര്‍ ഡോ. പി.പി ലക്ഷ്മിപ്രിയ, എ.റംലത്ത് എന്നിവര്‍ സംസാരിച്ചു.
