അലനല്ലൂര്‍: അലനല്ലൂര്‍ ജി.വി.എച്ച്.എസ്.എസ്, വടശ്ശേരിപ്പുറം ഷെയ്ക്ക് അഹമ്മദ് ഹാജി മെമ്മോറിയല്‍ ജി.എച്ച്.എസ്. സ്കൂളുകളിലെ സ്റ്റുഡന്റ് പൊലിസ് കേഡറ്റ് 2024-26 ബാച്ചുകളുടെ സംയുക്ത പാസിങ് ഔട്ട് പരേഡ് നടത്തി.അലനല്ലൂര്‍ ഗവ. ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഹബീബുള്ള അന്‍സാരി മുഖ്യാതിഥിയായി. കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന് അധ്യക്ഷനായി.
നാട്ടുകല്‍ എസ്.ഐ. കെ.സുരേഷ് കുമാര്‍ കേഡറ്റുകള്‍ക്ക് പ്രതിജ്ഞാ വാചകം ചൊല്ലി ക്കൊടുത്തു. ജില്ലാ പഞ്ചായത്തംഗം റഷീദ് ആലായന്‍, കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തം ഗം ആസിഫലി കൊമ്പത്ത്, അലനല്ലൂര്‍ ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ മഞ്ജുഷ മുരളി, പ്രധാനാധ്യാപകരായ കെ.ഷൗക്കത്തലി, കെ.ബാബുരാജ്, വടശ്ശേരിപ്പുറം സ്കൂള്‍ പി.ടി.എ പ്രസിഡന്റ് എ.കെ. കുഞ്ഞയമു,എസ്.പി.സി ചാര്‍ജ് ഓഫിസര്‍മാരായ പി. മന്‍സൂര്‍ അലി, രസിത സഹദേവന് തുടങ്ങിയവര്‍ സംസാരിച്ചു.
