മണ്ണാര്‍ക്കാട്: അലിഫ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ എം.ഇ.എസ്. കല്ലടി കോളജ് ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ സഹകരണത്തോടെ കോളജ് ക്യാംപസില്‍ സൗജന്യ രക്തഗ്രൂപ്പ് നിര്‍ണയവും ആരോഗ്യ ബോധവല്‍ക്കരണ ക്യാംപും സംഘടിപ്പിച്ചു. അലിഫ് ഗ്രൂപ്പ് ഡയറക്ടര്‍ മുഹമ്മദ് ലസീബ് ഉദ്ഘാടനം ചെയ്തു. അക്കാദമിക് കോര്‍ഡിനേറ്റര്‍ അജ്മല്‍ അധ്യക്ഷനായി. ഫാദില്‍ തുടങ്ങിയവര്‍ സംസാരിച്ചു.വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു.
