പാലക്കാട്: ആന്റിബയോട്ടിക് സാക്ഷരവിദ്യാലയം പരിപാടിയുടെ ആദ്യഘട്ടം വിജയ കരമായി പൂര്‍ത്തിയാക്കിയ ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.എന്റെ കേരളം ആന്റിബയോട്ടിക് കേരളം എന്ന ബോധവല്‍ക്കരണ കാംപെയിന്റെ ഭാഗമായുള്ള ഗാര്‍ഡ് പദ്ധതി വിദ്യാല യങ്ങള്ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറിയത്.
ആന്റിബയോട്ടിക് മരുന്നുകളുടെ അശാസ്ത്രീയമായ ഉപയോഗം തടയുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യകുടുംബക്ഷേമവകുപ്പ് കഴിഞ്ഞ നവംബര്‍ മുതല്‍ നടപ്പിലാക്കുന്ന പദ്ധതിയാണിത്.പ്രാരംഭഘട്ടത്തില്‍ അധ്യാപകര്‍ക്ക് ജില്ലാതലത്തില്‍ വിദഗ്ദ്ധ പരിശീലനം നല്‍കുകയും ഇവരുടെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ വിവിധ വിദ്യാലയങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചു.
ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം ആഗോളതലത്തില്‍ തന്നെ വലിയൊരു വെല്ലുവിളിയാണെന്ന് കലക്ടര്‍ പറഞ്ഞു.മരുന്നുകളുടെ ദുരുപയോഗത്തെ കുറിച്ച് കുട്ടികള്‍ മനസിലാക്കണം.ഡോക്ടറുടെ നിര്‍ദേശപ്രകാരം കൃത്യമായ അളവിലും കാലയളവിലും മരുന്നുകള്‍ കഴിക്കേണ്ടതിന്റെ പ്രാധാന്യവും ജില്ലാ കലക്ടര്‍ സൂചി പ്പിച്ചു. പദ്ധതിയുടെ ഭാഗമായുള്ള ബോധവല്‍ക്കരണ പരിപാടികള്‍ ജില്ലയില്‍ തുടരും.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ രവി മീണ അധ്യക്ഷനായി.ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ടി.വി റോഷ്, മണ്ണാര്‍ക്കാട് ഡി.ഇ.ഒ. ഓഫിസ് പ്രതിനിധി മനോജ് കുമാര്‍, എ.എം.ആര്. ജില്ലാ നോഡല്‍ ഓഫിസര്‍ ഡോ. അനീഷ് സേതുമാധവന്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
