കോട്ടോപ്പാടം: നിര്‍മാണം പൂര്‍ത്തീകരിച്ച കോട്ടോപ്പാടം -രണ്ട് സ്മാര്‍ട്ട് വില്ലേജ് ഓഫിസ് കെട്ടിടം റെവന്യുവകുപ്പ് മന്ത്രി കെ.രാജന് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു. 2022-23 പ്ലാന്‍ പദ്ധതിയിലുള്‍പ്പെടുത്തി 50ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മിച്ചത്.
ചട ങ്ങില്‍ എന്‍.ഷംസുദ്ദീന് എം.എല്‍.എ. അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതു ശങ്കര്‍, കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന്, വൈസ് പ്രസി ഡന്റ് കെ.പി ഉമ്മര്‍, ബ്ലോക്ക് പഞ്ചാ യത്ത് അംഗം പോറ്റൂര്‍ രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.മുരളീധരന്, പി. കുഞ്ഞുമുഹമ്മദ്, കെ.ജസീന, കെ.ആസിഫലി, ഹുസ്ന ബഷീര്‍, ആമിനക്കുട്ടി, സലാം, ഡെപ്യുട്ടി കലക്ടര്‍ എസ്.ശ്രീജിത്ത്, തഹസി ല്‍ദാര്‍ സി.സി ജോയ്, വില്ലേജ് ഓഫിസര്‍ എം.സാബു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനി ധികളായ എ.കെ മോഹനന്, എന്‍. ചന്ദ്രശേഖരന്, ഉമ്മര്‍ മനച്ചിത്തൊടി, പാറശ്ശേരി ഹസ്സന്, പി.രാജു തുടങ്ങിയവര്‍ സംസാ രിച്ചു.
കെട്ടിടത്തിൽ വില്ലേജ് ഓഫീസർക്കും ജീവനക്കാർക്കും പ്രത്യേകം കാബിനുകൾ, സന്ദർശകർക്ക് ഇരിപ്പിടങ്ങൾ,സേവനങ്ങൾ ലഭ്യമാക്കുന്നതിന് പ്രത്യേകം കൗണ്ടറുകൾ, റെക്കോർഡ് റൂം, ശുചിമുറി തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.ജില്ലാ നിർമ്മിതി കേന്ദ്ര എക്സിക്യൂട്ടീവ് സെക്രട്ടറി പി.എസ്. ബിന്ദു,പ്രോജക്ട് ഓഫീസർ ടി.റിറ്റോ ദാസ്,എഞ്ചിനീയർ ബി.പാർവ്വതി എന്നിവരാണ് സ്മാർട്ട് ഓഫീസ് കെട്ടിടത്തിൻ്റെ നിർമാണ ചുമതല നിർവഹിച്ചത്.
