കുമരംപുത്തൂര്‍:പയ്യനെടം ഗവ.എല്‍.പി. സ്കൂളിന്റെ നൂറ്റിയാറാം വാര്‍ഷികം വിപു ലമായ പരിപാടികളോടെ ആഘോഷിച്ചു.പത്ത് ലക്ഷം രൂപ ചെലവില്‍ സ്കൂളില്‍ നിര്‍മിച്ച വര്‍ണ്ണക്കൂടാരത്തിന്റെ സമര്‍പ്പണവും നടന്നു.
പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ കേരളയും സംയുക്തമായി സ്റ്റാര്‍സ് പദ്ധ തിയിലുള്പ്പെടുത്തിയാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള മാതൃകാ പ്രീപ്രൈമറി വര്‍ണ്ണക്കൂടാരം പദ്ധതി നടപ്പിലാക്കിയത്.കുട്ടികളുടെ മാനസികവും ശാരീരികവും വൈജ്ഞാനികവുമായ വികാസത്തിന് ഊന്നല്‍ നല്‍കിയുള്ള ഭാഷായിടം, ഗണിതയി ടം, ശാസ്ത്രയിടം, വരയിടം,അകം പുറം കളിയിടങ്ങള്‍, ശിശു സൗഹൃദ ക്ലാസ്സ് മുറികള്‍ തുടങ്ങി പതിനഞ്ചോളം ഇടങ്ങള്‍ ഈ പദ്ധതിയിലൂടെ ഒരുക്കിയിട്ടുണ്ട്.
വാര്‍ഷികാഘോഷവും വര്‍ണ്ണക്കൂടാരവും എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സ്മിത അധ്യക്ഷയായി.മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി മുഖ്യാതിഥിയായി. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫിസര്‍ പി.എസ് ഷാജി പദ്ധതി വിശദീകരിച്ചു. സാഹിത്യകാരന് കെ.പി.എസ് പയ്യനടം മുഖ്യപ്രഭാഷണം നടത്തി.വിവിധ മേഖലകളില്‍ മികവുപുലര്‍ത്തിയവര്‍ക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ ഷെമീര്‍, സ്ഥിരം സമിതി അധ്യക്ഷരായ ജി.സുരേഷ്കുമാര്‍, ജംഷീല ഉസ്മാന്, കെ.എന്‍ മിനി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം ജോസ്, പി.ടി.എ. പ്രസിഡന്റ് റാഫി മൈലംകോട്ടില്‍, പഞ്ചായത്ത് അംഗം ആലിക്കല്‍ കുമാരന്, എസ്.എം.സി ചെയര്മാന് വി. സത്യന്, എച്ച്.എം. ഫോറം കണ്‍വീനര്‍ എസ്.ആര് ഹബീബുള്ള, പഞ്ചായത്ത് ഇംപ്ലിമെന്റിങ് ഓഫിസര്‍ പി.അബൂബക്കര്‍ സിദ്ദീഖ്, മദര്‍ പി.ടി.എ. പ്രസിഡന്റ് കെ.ഉഷ, പ്രധാന അധ്യാപകന് എം.എന്‍ കൃഷ്ണകുമാര്‍, സ്റ്റാഫ് പ്രതിനിധി വി.പി ഹംസക്കുട്ടി, പി.ടി.എ. വൈസ് പ്രസിഡന്റ് ഫൈസല്‍ ഫൈസല്‍ മൈലം കോട്ടില്‍, മുന്‍ മെമ്പര്‍ പി.അജിത്ത്, സ്റ്റാഫ് സെക്രട്ടറി പി.എ കദീജ ബീവി, എ.റബീന, പി.ആര് രശ്മി, ഫസീല,സ്കൂള്‍ ലീഡര്‍ മുഹമ്മദ് റിസ്വാന് തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് വിവിധ കലപരിപാടികളും അരങ്ങേറി.
