മലപ്പുറം:റമദാന് മുന്നൊരുക്കം സംബന്ധിച്ച് കേരള മുസ്ലിം ജമാഅത് പൊട്ടിക്കുഴി യൂണിറ്റ് സംഘടിപ്പിച്ച ത്രിദിന മത പ്രഭാഷണ മജ്ലിസ് സംഘടിപ്പിച്ചു. റിശാദ് മുഈനി അല്‍ ഹബീബി ഉദ്ഘാടനം ചെയ്തു.പൊട്ടിക്കുഴി മസ്ജിദ് ഇമാം ഫയാസ് സഖാഫി മൂര്‍ക്കനാട് അധ്യക്ഷനായി.രണ്ടാം ദിവസംഅബ്ദു റഷീദ് സഖാഫി ഏലംകുളവും സമാപന ദിവസം മൂര്‍ക്കനാട് പഴയ പള്ളി മുദരിസ് സൈഫുദ്ധീന്‍ അഹ്സനിയും പ്രഭാഷണം നടത്തി. ദുആ സമ്മേളത്തിന് കൊളത്തൂര്‍ ഇര്‍ശാദിയ്യ മുദരിസ് സയ്യിദ് മുസ്തഫല്‍ ബുഖാരി നേതൃത്വം നല്കി.
