കോട്ടോപ്പാടം: കൊടുവാളിപ്പുറം വാര്‍ഡ് ജനകീയ സമിതിയും മദര്‍കെയര്‍ ഹോസ്പിറ്റ ലും സംയുക്തമായി സൗജന്യമെഗാ മെഡിക്കല്‍ ക്യാംപ് നടത്തി. കൊടുവാളിപ്പുറം ഹയാത്തുല്‍ ഇസ്ലാം മദ്റസയില്‍ നടന്ന ക്യാംപ് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതുശങ്കര് ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് അംഗം റഷീദ് മുത്ത നില് അധ്യക്ഷനായി. ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സൈനുദ്ദീന്‍ താളിയില്‍, മുന്‍ മെമ്പര്‍ റഫീന മുത്തനില്‍, ഡോ.അര്‍ഷാദ്, ഡോ.പ്രശാന്ത്, ഡോ.മാര്ഗ്ന, മദര്‍കെയര്‍ മാര്‍ക്കറ്റിങ് മാനേജര്‍ അജയ്, ഓഡിയോളജിസ്റ്റ് ജയശങ്കര്‍, പി.എം മുസ്തഫ, കെ.ബാവ, മജീദ് പോറ്റൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹൃദയ പരിശോധന, കേള്‍വി, കാഴ്ച പരിശോധന, എക്കോ, ഇ.സി.ജി തുടങ്ങിയ പരിശോധനകള്‍ ക്യാംപില്‍ സൗജന്യമായി ലഭ്യമാക്കി.
