മണ്ണാര്‍ക്കാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗ നൈസേഷന് (സി.ഇ.ഒ.) മണ്ണാര്‍ക്കാട് അസി.രജിസ്ട്രാര്‍ ഓഫിസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പൊന്‍പാറ കോയക്കുട്ടി ഉദ്ഘാടനം ചെയ്തു.
സഹകരണ ജീവനക്കാരുടെ ശമ്പളപരിഷ്കരണം ഉടന്‍ നടപ്പിലാക്കുക, ക്ലാസിഫിക്കേ ഷന് മാനദണ്ഡങ്ങള്‍ ലഘൂകരിക്കുക, സഹകരണ മേഖലയില്‍ മെഡിസെപ് പദ്ധതി ഉടന്‍ നടപ്പിലാക്കുക, പെന്ഷന് ഇന്‍സെന്റീവ് വിതരണത്തിലെ കാലതാമസം ഒഴിവാ ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
സി.ഇ.ഒ. ജില്ലാ പ്രസിഡന്റ് റഷീദ് മുത്തനില്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം.അയ്യപ്പന്,ജില്ലാ ജനറല്‍ സെക്രട്ടറി ഹുസൈന് വളവുള്ളി, ഉമ്മര്‍ ചോലശ്ശേരി, താലൂക്ക് പ്രസിഡന്റ് ഷാനവാസ്, നസീബ്, കെ.ടി അബ്ദുല്ല, ഹഖീം സുധീര്‍, ഷരീഫ്, ഷംസുദ്ദീന്, മന്‍സൂര്‍, ഫവാസ്, മിഥ്ലാജ് എന്നിവര്‍ സംസാരിച്ചു.
