അലനല്ലൂര്‍: ആടുമേയ്ക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രണത്തില്‍ യുവാവിന് പരിക്കേറ്റു.എടത്തനാട്ടുകര വട്ടമണ്ണപ്പുറം അണയങ്കോട് താളിയില്‍ ഷമീറിനാണ് (31) വലതുതുടയില്‍ പന്നിയുടെ കുത്തേറ്റത്. വയറിന് പോറലുമേറ്റു.
ഞായറാഴ്ച വൈകിട്ട് ആറോടെ അണയങ്കോടുള്ള കവുങ്ങിന്തോട്ടത്തില് ആടുമേ യ്ക്കുന്നതിനിടെയാണ് ഓടിയെത്തിയ പന്നി ഷമീറിനെ കുത്തിയത്. പരിക്കേറ്റ യുവാ വിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു.അപസ്മാരമുള്ള ഷമീറിന് ഭാരിച്ചജോലിക ളൊന്നും ചെയ്യാനാകില്ല.ആടുകളെ വളര്‍ത്തിയാണ് കുടുംബംനോക്കുന്നത്.
വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി.പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.കാര്‍ഷികവിളകള്‍ നിരന്തരമായി നശിപ്പിക്കുന്നതിനാല്‍ കര്‍ഷകരും പ്രതിസന്ധിയിലാണ്.
