കല്ലടിക്കോട്:റോഡിനുകുറുകെ ചാടിയ കാട്ടുപന്നിയെ ഇടിച്ച് നിയന്ത്രണംവിട്ട ബൈ ക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു.കരിമ്പ മൂന്നേക്കര് പാലമുക്ക് പാങ്ങില് കിഴക്കേക്കര വീട്ടില് രഞ്ജുരാജി(27)നാണ് പരിക്കേറ്റത്.വ്യാഴാഴ്ച രാത്രി 10.15ഓടെ കല്ലടിക്കോട്-തുടി ക്കോട് റോഡില് വാക്കോട് കനാല് പാലത്തിന് സമീപത്തുവെച്ചായിരുന്നു അപകടം.
ദിവസങ്ങള്ക്ക് മുന്പ് ഇതേ സ്ഥലത്ത് സമാനമായ അപകടം സംഭവിച്ചിരുന്നു. മൂന്നേ ക്കര് സ്വദേശി കാഞ്ഞിരംപാറ വീട്ടില് കെ.ആര് ബവിന്റെ സ്കൂട്ടറിലാണ് അന്ന് കാട്ടുപന്നിയിടിച്ചത്.തലയ്ക്ക് സാരമായി പരിക്കേറ്റ ബവിന് ഇപ്പോഴും ചികിത്സയിലാ ണ്. ഇതേതുടര്ന്ന് കരിമ്പ പഞ്ചായത്ത് ഇടപെട്ട് കനാല് റോഡിന്റെ വശങ്ങളിലെ കാടുവെട്ടിത്തെളിച്ചെങ്കിലും പ്രദേശത്തെ പന്നിശല്യത്തിന് കുറവുണ്ടായിട്ടില്ലെന്ന് നാട്ടുകാര് പറയുന്നു.
വ്യാഴാഴ്ച രാത്രിയില് സുഹൃത്തും അയല്വാസിയുമായ പ്രസാദിന്റെ ബൈക്കിന്റെ പിന്നിലിരുന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് രഞ്ജുരാജും അപകടത്തില്പെട്ടത്. അപ്രതീക്ഷിതമായെത്തിയ പന്നി റോഡിന് കുറുകെ ചാടുകയാണുണ്ടായത്.വാഹനം ബ്രേക്ക് ചെയ്ത് നിര്ത്താന് ശ്രമിച്ചെങ്കിലും പന്നിയെ ഇടിച്ച് റോഡില് തെന്നിമറിഞ്ഞു. ഇതിനിടെ രഞ്ജുരാജ് ബൈക്കില് നിന്നും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

കൈകാലുകള്ക്കും മുഖത്തും സാരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാര് ചേര്ന്നാ ണ് പാലക്കാട് ജില്ലാ ആശുപത്രിയില് എത്തിച്ചത്.കൈവിരലുകള്ക്ക് കാര്യമായ പൊട്ട ല് സംഭവിച്ചതിനാല് ഇദ്ദേഹത്തെ കല്ലേക്കാട് സഹകരണ ആശുപത്രിയിലേക്ക് മാറ്റി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.ഹെല്മറ്റ് ധരിച്ചിരുന്നതിനാല് തലയ്ക്ക് കാര്യമായ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു.