പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ ഏകജാലക സംവിധാന ത്തിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായുള്ള ‘നമ്മുടെ കേരളം’ ഡിജിറ്റല്‍ മൊബൈല്‍ ആപ്ലിക്കേഷന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ അവസാനഘട്ടത്തില്‍. വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ആപ്പുമായി ബന്ധിപ്പിക്കുന്ന സാങ്കേതിക നടപടിക ളാണ് നിലവില്‍ പുരോഗമിക്കുന്നത്.സേവനങ്ങള്‍ ഏകോപിപ്പിക്കുമ്പോള്‍ നേരിടുന്ന പ്രായോഗിക തടസ്സങ്ങള്‍ പരിഹരിച്ച് ആപ്പ് കുറ്റമറ്റതാക്കാനുള്ള തീവ്രശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍.ഐ.ടി മിഷന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് ഈ പ്ലാറ്റ്ഫോം വികസിപ്പിച്ചത്. മൊബൈല്‍ ആപ്പിന് പുറമേ ‘നമ്മുടെ കേരളം’ എന്ന പേരില്‍ പ്രത്യേക വെബ് പോര്‍ട്ടലും സജ്ജമാക്കിയിട്ടുണ്ട്.
ആദ്യം 27 വകുപ്പുകള്‍
ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നുള്ള സേവനങ്ങള്‍ ഇനി ഒരൊറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാകും.ആദ്യഘട്ടത്തില്‍ 27 വകുപ്പുകളെയാണ് ആപ്പുമായി ബന്ധി പ്പിച്ചിരിക്കുന്നത്.വരും ദിവസങ്ങളില്‍ 150 വകുപ്പുകളേയും ബന്ധിപ്പിക്കും.ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ മുതല്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷകള്‍, പെന്ഷന് സേവനങ്ങള്‍,ക്ഷേമപദ്ധതികള്‍, വിവിധ ഫീസുകള്‍ അടയ്ക്കാനുള്ള സൗകര്യം തുടങ്ങി നിത്യജീവിതത്തില്‍ അത്യാവശ്യമായ സേവനങ്ങളെല്ലാം ആപ്പിലൂടെ ലഭ്യമാ കും.അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനൊപ്പം ഉദ്യോഗസ്ഥരെ നേരിട്ട് ബന്ധപ്പെടാനും പരാതികള്‍ സമര്‍പ്പിക്കാനും ഇതിലൂടെ സാധിക്കും.ലളിതമായ ഇന്റര്‍ഫേസും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കിയാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഫെബ്രുവരി 24-ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആപ്പിന്റെ ഔദ്യോഗിക പ്രകാശനം നിര്‍വഹിക്കും. ഇതിനു പിന്നാലെ പൊതുജനങ്ങള്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാതെ തന്നെ സുതാര്യമായി സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
