അലനല്ലൂര്‍: അധ്യാപക-ഗ്രന്ഥശാല പ്രസ്ഥാനങ്ങളുടെ സമുന്ന നേതാവായിരുന്ന പി.എം കേശവന് നമ്പൂതിരി മാസ്റ്ററുടെ ഓര്‍മ്മയ്ക്കായി കേശവന് നമ്പൂതിരി മാസ്റ്റര്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റും താലൂക്ക് ലൈബ്രറി കൗണ്‍സിലും ചേര്‍ന്ന് ഏര്‍പ്പെടുത്തിയിട്ടുള്ള ബാലവേദി പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.
പാലക്കാട് ജില്ലയിലെ ലൈബ്രറി ബാലവേദികള്‍ക്ക് അപേക്ഷിക്കാം.2025-26 വര്‍ഷത്തി ല്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തിയ ബാലവേദിക്കാണ് പുരസ്കാരം നല്‍കുക. പ്രസ്തുത വര്‍ഷത്തില്‍ ബാലവേദി നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് ബന്ധപ്പെട്ട രേഖകളും ചിത്രങ്ങളും സഹിതം ഫെബ്രുവരി 22നുള്ളില്‍ ലഭിക്കത്തവിധം തപാല്‍മാര്‍ഗമോ, ഇ-മെയില്‍ വഴിയോ അയക്കാം.
വിലാസം: സെക്രട്ടറി, മണ്ണാര്‍ക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍, രജിസ്ട്രാര്‍ ഓഫിസിന് സമീപം, ആമ്പാടത്ത് ബില്‍ഡിങ് മൂന്നാംനില, വടക്കുമണ്ണം, മണ്ണാര്‍ക്കാട്- 678582. ഇ-മെയില്‍: mannarkkadtlc@gmail.com. ഫോണ്‍:9447368558.
