മണ്ണാര്‍ക്കാട്:കേന്ദ്രനയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തിയ ദേശീയപണിമുടക്ക് മണ്ണാര്‍ക്കാട് മേഖലയിലും പൂര്‍ണം.കടകമ്പോളങ്ങള്‍ അടഞ്ഞു കിടുന്നു.സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിച്ചില്ല. കെ.എസ്.ആര്. ടി.സി.- സ്വകാര്യ ബസുകളും ടാക്സി വാഹനങ്ങളും സര്‍വീസ് നടത്തിയില്ല.അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിരുന്നു.രാവിലെ നഗരത്തില്‍ നിരത്തിലിറങ്ങിയ വാഹനങ്ങളെ സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.
തൊഴില്‍ കോഡുകള്‍ പിന്‍വലിക്കുക, തൊഴിലുറപ്പ് പദ്ധതി പുന:സ്ഥാപിക്കുക, വൈദ്യുതി, വിത്ത് ഭേദഗതി ബില്ലുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുയര് ത്തിയും, ഇന്‍ഷൂറന്‍സ് മേഖലയില്‍ നൂറ് ശതമാനം എഫ്.ഡി.ഐ., ആണവോര്‍ജ്ജ മേഖലയുടെ സ്വകാര്യവല്‍ക്കരണം എന്നിവയ്ക്കെതിരെയുമാണ് സമരം.
പണിമുടക്കിന്റെ ഭാഗമായി ട്രേഡ് യൂണിയന് സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും സമരകേന്ദ്രവും സംഘടിപ്പിച്ചു. സി.ഐ.ടി.യു. ജില്ലാ ജോയി ന്റ് സെക്രട്ടറി പി.മനോമോഹനന്‍ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി. സംസ്ഥാന കൗണ്‍സില്‍ അംഗം സുരേഷ് കൈതച്ചിറ അധ്യക്ഷനായി. മറ്റുനേതാക്കളാ യ ഹക്കീം മണ്ണാര്‍ക്കാട്, ഭക്തഗിരീഷ്, മുഹമ്മദ് ഷാഫി, പി.കെ ഉമ്മര്‍, അജീഷ് മാസ്റ്റര്‍, പരമശിവന്, അബൂറജ, സന്ദീപ്, മണികണ്ഠന് മാസ്റ്റര്‍, മുഹമ്മദ് റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു. താലൂക്കിലെ പഞ്ചായത്തുകളിലും പ്രകടനവും സമരകേന്ദ്രവും നടന്നു.
