അലനല്ലൂര്‍:വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് അലനല്ലൂര്‍ കൊടിയംകുന്ന് യൂണി റ്റിന് കീഴില്‍ നാലുകണ്ടത്ത് നവീകരിച്ച ‘അല്‍ ഹിക്മ സലഫി മസ്ജിദ്’ വിശ്വാസികള്‍ക്ക് തുറന്നു കൊടുത്തു.അസര്‍ നമസ്കാരത്തിന് നേതൃത്വം നല്കി വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന പ്രസിഡന്റ് പി.എന്‍ അബ്ദുല്ലത്തീഫ് മദനി മസ്ജിദിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
മതപരമായ കര്‍മ്മങ്ങള്‍ക്കൊപ്പം സാമൂഹിക ഉന്നമനത്തിനായുള്ള വിവിധ പദ്ധതി കള്‍ക്കും മസ്ജിദ് കേ്ന്ദ്രീകരിച്ച് തുടക്കമിട്ടു.ജില്ലാ പ്രസിഡന്റ് പി.ഹംസക്കുട്ടി സലഫി അധ്യക്ഷനായി.എന്‍ ഷംസുദ്ദീന് എം.എല്‍.എ. മുഖ്യാതിഥിയായി.പ്രമുഖ ഖുര്‍ആന്‍ പരിഭാഷകനും ലജ്നത്തുല്‍ ബുഹൂസില്‍ ഇസ്ലാമിയ്യ പണ്ഡിതസഭ ചെയര്‍മാനുമായ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര് മുഖ്യപ്രഭാഷണംനടത്തി. വിസ്ഡം ഇസ്ലാമിക് ഓര്‍ഗ നൈസേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫ്, യൂത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.വി.പി ബഷീര്‍, സ്റ്റുഡന്റ്സ് സംസ്ഥാന പ്രസിഡന്റ് ടി.ഷമീല്‍ മഞ്ചേരി, പീസ് റേഡിയോ സി.ഇ.ഒ. ഹാരിസ് ഇബ്നു സലീം, വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്ഗനൈസേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. താജുദ്ദീന് സ്വലാഹി, വിസ്ഡം ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട്, സംസ്ഥാന സെക്രട്ടറി പി.യു സുഹൈല്‍, ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍തൊടി, മണ്ഡലം സെക്രട്ടറി സുധീര്‍ ഉമ്മര്‍, ടി.കെ മുഹമ്മദ് മാസ്റ്റര്‍, പി.അബ്ദുല്‍ അലി, ശറഫുദ്ദീന്‍ ശറഫി, സി.നൗഷാദ്, അഫ്സല് ഹുസൈന്, ഹംസ ഓങ്ങല്ലൂര്‍, പി.അബൂബക്കര്‍, സി.ഹംസ, വട്ടോളി അലി എന്നിവര്‍ സംസാരിച്ചു.
വെള്ളിയാഴ്ച മുതല്‍ നടക്കുന്ന ജുമുഅ നിസ്കാരത്തിന് വിസ്ഡം ജില്ലാ പ്രസിഡന്റ് പി.ഹംസക്കുട്ടി സലഫി നേതൃത്വം നല്‍കും.അല്‍ ഹിക്മ സലഫി മദ്റസ, ഖുര്‍ആന്‍ ഹദീസ് ലേര്‍ണിങ് സ്കൂള്‍, സി.ആര്.ഇ., കേരള സകാത്ത് സെല്‍, നിര്‍ധനരായവര്‍ക്ക് സാമ്പത്തിക സഹായം വിതരണം ചെയ്യുന്ന ട്രീറ്റ് പദ്ധതി, പാവപ്പെട്ട കുട്ടികള്‍ക്ക് വസ്ത്രം നല്കുന്ന ഈദ് കിസ്വ, വിദ്യാനിധി സ്കൂള്‍ കിറ്റ്, കൗണ്‍സിലിംഗ് ഡസ്ക്, സ്കോളര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍, ലഹരി വിരുദ്ധ ബോധവല്‍ക്കരണം എന്നിവ പള്ളി കേന്ദ്രീകരിച്ച് നടപ്പാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
