സി.കെ.സി.ടി. സെക്രട്ടറിയേറ്റ് ധര്‍ണ നടത്തി
തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാര്‍ മുന്നൊരുക്കമില്ലാതെ ധൃതിപിടിച്ച് നടത്തിയ പരിഷ്കാരങ്ങള്‍ മൂലം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ തകര്‍ന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ.കെ ആബിദ് ഹുസൈന് തങ്ങള്‍ ആരോപിച്ചു.കോണ്‍ഫെഡറേഷന്‍ ഓഫ് കേരളാ കോളേജ് ടീച്ചേഴ്സ് സംസ്ഥാന കമ്മിറ്റി വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബജറ്റുകളില്‍ വെറും പ്രഖ്യാപനങ്ങള്‍ മാത്രം നടത്തി സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പി ക്കുകയാണ്. പൊന്നാനി ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം പഠനകേന്ദ്രത്തിന് 2020ലെ ബജറ്റില്‍ തുക പ്രഖ്യാപിച്ചിരുന്നതാണ്.സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ അവതരിപ്പിച്ചത് ബജറ്റല്ലെ ന്നും അതൊരു രാഷ്ട്രീയ പ്രകടനപത്രികയാണെന്നും അദ്ദേഹം ആരോപിച്ചു. കുറുക്കോളി മൊയ്തീന് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.സി.കെ.സി.ടി.സംസ്ഥാന പ്രസിഡന്റ് പ്രഫ.കെ.പി മുഹമ്മദ് സലീം അധ്യക്ഷനായി.
സംസ്ഥാനജനറല്‍ സെക്രട്ടറി സി.എച്ച് അബ്ദുല്‍ ലത്തീഫ്,ട്രഷറര്‍ ഡോ.അബ്ദുല്‍ മജീദ് കൊടക്കാട്, സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ.എ.കെ ഷാഹിനമോള്‍, ഓര്‍ഗനൈ സിംഗ് സെക്രട്ടറി ജാഫര്‍ ഓടക്കല്‍, കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ.പി.റഷീദ് അഹമ്മദ് ,സി.കെ.സി.ടി. സംസ്ഥാന ഭാരവാഹികളായ ഡോ.റഹ്മത്തുല്ല നൗഫല്‍, ഡോ.ടി.ടി സൈനുല്‍ ആബിദ്, ഡോ.മുജീബ് നെല്ലിക്കുത്ത് , ഡോ.ബി.സുധീര്‍, ഡോ.പി.എ അഹമ്മദ് ഷരീഫ്, ഡോ.കെ.ടി ഫിറോസ്, ഡോ.പി.ബഷീര്‍, സെനറ്റ് മെമ്പര്‍മാരായ ഡോ.ആബിദ ഫാറൂഖി, ഡോ.അന്‍വര്‍ ശാഫി, ഡോ.എ.ടി അബ്ദുല്‍ ജബ്ബാര്‍, സംസ്ഥാന കോര്‍ കമ്മിറ്റി അംഗങ്ങളായ ഡോ.സൈനുല്‍ ആബിദ് കോട്ട, ഡോ.എസ്.ഷിബിനു, കെ.കെ.അഷ്റഫ്, പി.എം സലാഹുദ്ദീന്, ഡോ.കെ.പി.മുഹമ്മദ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
