അലനല്ലൂര്‍:പൊതുവിദ്യാലയങ്ങളുടെ മികവ് ജനങ്ങളിലേക്കെത്തിക്കുന്നതിനായി മുണ്ടക്കുന്ന് എ.എല്‍.പി. സ്കൂളില്‍ നടത്തിയ പഠനോത്സവം സമാപിച്ചു.മുണ്ടക്കുന്നില്‍ നടന്ന പഠനോത്സവം വാര്‍ഡ് മെമ്പര്‍ നിജാസ് ഒതുക്കുംപുറത്ത് ഉദ്ഘാടനം ചെയ്തു.
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തിയ പഠനോത്സവത്തില്‍ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് കുട്ടികള്‍ തയാറാക്കിയ സ്കിറ്റ്, ഗാനങ്ങള്‍, ദൃശ്യാവിഷ്കരണം, സംഭാഷണം, പാവനാടകം എന്നിവയുണ്ടായി. വിവിധ ഭാഷകളിലെ അസംബ്ലികളും നടന്നു. പ്രീപ്രൈമറി കിഡ്സ് വിന്നര്‍ ടാലന്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ 77 കുട്ടികളെയും സ്കൂള്‍ ഫുട്ബോള്‍ ടീം അംഗങ്ങളേയും അനുമോദിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഹംസ മാസ്റ്റര്‍ ചക്കാംതൊടിയെ പൊന്നാടയണിയിച്ച് ആദരിച്ചു.കാര്യപരിപാടികളെല്ലാം കുട്ടികളുടെ നേതൃത്വത്തിലാണ് നടന്നത്.
പ്രധാന അധ്യാപകന് പി.യൂസഫ്, മാനേജര്‍ പി.ജയശങ്കര്‍, ബി.പി.സി. കെ.കെ മണികണ്ഠന്, പി.ടി.എ. പ്രസിഡന്റ് റുക്സാന, വൈസ് പ്രസിഡന്റ് ഷമീര്‍ തോണിക്കര, എം.പി.ടി.എ. പ്രസിഡന്റ് സീനത്ത്, സജ്വ, അനുപമ, അഭയ് കൃഷ്ണ, റിസ. ജസാനെല്മിന്, അദീബ്, സ്കൂള്‍ ലീഡര്‍ അംന ഫാത്തിമ തുടങ്ങിയവര്‍ സംസാരിച്ചു.
