കടമ്പഴിപ്പുറം:നാടിന്റെ ഭാവി വികസനത്തിന് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള പദ്ധതി കളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.എതിര്‍ക്കുന്ന വരെ ബോധ്യപ്പെടുത്തി വികസനം സാധ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.ആധുനിക രീതിയില്‍ നവീകരിച്ച മുണ്ടൂര്‍- തൂത നാലുവരി സംസ്ഥാന പാതയുള്‍പ്പെടെ സംസ്ഥാനത്തെ വിവിധ പദ്ധതികള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാടും ജനങ്ങളും ഐക്യത്തോടെ കൂടെ നിന്നതിന്റെ ഭാഗമായി വലിയ തോതിലുള്ള വികസനം കേരളത്തില്‍ സാധ്യമാക്കി. അതിന്റെ ഭാഗമായി സംസ്ഥാനം ലോകത്തിനു മുന്നില്‍ അതിശയിപ്പിക്കുന്ന അതിജീവനമാണ് നടത്തിയത്.നവകേരളം എന്നത് വെറും സങ്കല്പമല്ലെന്നും, കേരളത്തിന്റെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി അധ്യ ക്ഷനായി.കടമ്പഴിപ്പുറം ആശുപത്രി ജംങ്ഷന് സമീപം നടന്ന ചടങ്ങില്‍ എം.എല്‍.എമാ രായ കെ പ്രേംകുമാര്‍, പി.മമ്മിക്കുട്ടി എന്നിവര്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു.
പൊതുമരാമത്ത് വകുപ്പ് കെ.എസ്.ടി.പി. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുണ്ടൂരില്‍ നിന്ന് ജില്ലാ അതിര്‍ത്തിയായ തൂത പാലം വരെ 364 കോടി രൂപ ചെലവിലാണ് 36.8 കിലോമിറ്റര്‍ റോഡ് നാലുവരി പാതയായി നവീകരിച്ചത്.മലമ്പുഴ, കോങ്ങാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന പാതയില്‍ കോങ്ങാട്, കടമ്പഴിപ്പുറം, തിരുവാഴിയോട്, അടയ്ക്കാപുത്തൂര്‍, മാങ്ങോട് തുടങ്ങിയ പ്രധാന ജങ്ഷനുകള്‍ നാല് വരിയാക്കി.നവീകരണത്തോടെ ജില്ലയിലെ മികച്ച റോഡു കളില്‍ ഒന്നായി മുണ്ടൂര്‍-പെരിന്തല്‍മണ്ണ സംസ്ഥാന പാത (എസ്എച്ച് 53) മാറി. പാലക്കാട് നിന്ന് പെരിന്തല്‍മണ്ണയിലേക്ക് മണ്ണാര്‍ക്കാട് വഴിയുള്ള ദേശീയപാതയേക്കാള്‍ ഇതുവഴി 10 കിലോമീറ്റര്‍ ദൂരം കുറവാണ്.
കെ.എസ്.ടി.പി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സി. റിജോ റിന്ന റിപ്പോര്‍ട്ട് അവതരിപ്പി ച്ചു.ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.അശോക് കുമാര്‍, ചെര്‍പ്പുളശ്ശേ രി നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.ടി ജംഷിയ, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റു മാരായ എം.കെ ബീന, എന്‍.രാജേഷ്,പി.അരവിന്ദാക്ഷന്, ടി.കെ രാംദാസ്, എസ്.സൂര്യ, കെ.എസ്.ടി.പി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.എം മനോജ്,ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
