അലനല്ലൂര്‍: വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് കൊടിയംകുന്ന് യൂണിറ്റിന് കീഴില്‍ നാലുകണ്ടത്ത് നവീകരിച്ച ‘അല്‍ ഹിക്മ സലഫി മസ്ജിദ്’ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലു മണിക്ക് നടക്കും. മതപരമായ കര്‍മ്മങ്ങള്‍ക്കൊപ്പം തന്നെ സാമൂഹിക ഉന്നമനത്തിനാ യി നിരവധി പദ്ധതികള്‍ക്കും തുടക്കമാവും.
കേരള സകാത്ത് സെല്‍, നിര്‍ധനരായവര്‍ക്ക് സാമ്പത്തിക സഹായം വിതരണം ചെയ്യു ന്ന ട്രീറ്റ് പദ്ധതി, പാവപ്പെട്ട കുട്ടികള്‍ക്ക് വസ്ത്രം നല്കുന്ന ഈദ് കിസ്വ, വിദ്യാനിധി സ്കൂള്‍ കിറ്റ്, കൗണ്‍സിലിംഗ് ഡസ്ക്, സ്കോളര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍, ലഹരി വിരുദ്ധ ബോധവല്‍ക്കരണം എന്നിവ പള്ളി കേന്ദ്രീകരിച്ച് നടപ്പാക്കും.പള്ളിയുടെ ഒരു വര്‍ഷം നീണ്ടുനിന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാണ് മനോഹരമായ ഈ പള്ളി വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കുന്നത്.
അസര്‍ നമസ്കാരത്തിന് നേതൃത്വം നല്കി വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന പ്രസിഡന്റ് പി.എന്‍ അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം നിര്‍വ്വഹിക്കും.
തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് പി. ഹംസ ക്കുട്ടി സലഫി അധ്യക്ഷനാകും. പ്രമുഖ ഖുര്‍ആന്‍ പരിഭാഷകനും ലജ്നത്തുല്‍ ബുഹൂസില്‍ ഇസ്ലാമിയ്യ പണ്ഡിതസഭ ചെയര്‍മാനുമായ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്, അഡ്വ. എന്‍ ഷംസുദ്ധീന് എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളാകും.
വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫ്, വിസ്ഡം യൂത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.വി.പി ബഷീര്‍, വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന പ്രസിഡന്റ് ടി. ഷമീല്‍ മഞ്ചേരി, പീസ് റേഡിയോ സി.ഇ.ഒ ഹാരിസ് ഇബ്നു സലീം, വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്ഗനൈസേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. താജുദ്ദീന് സ്വലാഹി, വിസ്ഡം ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട്, സുധീര്‍ ഉമ്മര്‍, ടി.കെ മുഹമ്മദ് മാസ്റ്റര്‍, പി.അബ്ദുല്‍ അലി, ശറഫുദ്ദീന്‍ ശറഫി, സി.നൗഷാദ്, അഫ്സല് ഹുസൈന് എന്നിവര്‍ സംസാരിക്കും.
