കോട്ടോപ്പാടം:സംസ്ഥാനത്ത് യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ അയ്യപ്പന്റെ സ്വര്‍ണം കൊള്ളയടിച്ചവരെ ഉടന്‍ ജയിലില്‍ അടയ്ക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍.ഷംസുദ്ദീന് എം.എല്‍.എ. പ്രതിപക്ഷനേതാവ് വി.ഡി സതീശന് നായക നും പി.കെ കുഞ്ഞാലിക്കുട്ടി ഉപനായകനുമായി നടത്തുന്ന യു.ഡി.എഫ്. പുതുയുഗ യാത്രയുമായി ബന്ധപ്പെട്ട് യു.ഡി.എഫ്. കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി നടത്തിയ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതുയുഗയാത്രക്ക് 16ന് മണ്ണാര്‍ക്കാട് നല്കുന്ന സ്വീകരണം വിജയിപ്പിക്കാനും കണ്‍വെ ന്ഷന് തീരുമാനിച്ചു.കോട്ടോപ്പാടം കോണ്‍ഗ്രസ് ഭവനില്‍ നടന്ന കണ്‍വെന്‍ഷനില്‍ യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി ചെയര്മാന് പാറശ്ശേരി ഹസന് അധ്യക്ഷനായി.
കണ്‍വീനര്‍ ഉമ്മര്‍ മനച്ചിതൊടി, നിയോജക മണ്ഡലം ചെയര്മാന് റഷീദ് ആലായന്‍, കണ്‍വീനര്‍ പി.സി.ബേബി, കല്ലടി അബൂബക്കര്‍, അസീസ് ഭീമനാട്, എം.ആര് സത്യന്, കെ.പി ഉമ്മര്‍, എ.അസൈനാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതു ശങ്കര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന്, കെ.ജി ബാബു, സക്കീര്‍ തയ്യില്‍, സി.ജെ രമേശ്, റഷീദ് മുത്തനില്‍, പാറയില്‍ മുഹമ്മദാലി, ഹമീദ് കൊമ്പത്ത്, മാനു പടുവില്‍, മുനീര്‍ താളിയില്‍, ടി.കെ ഇപ്പു, പി.കൊച്ചുനാരായണന്, എന്‍.പി ഹമീദ്, റഫീഖ് കൊങ്ങത്ത്, സൈനുദ്ദീന്‍ താളിയില്‍, കെ.ഹംസ മാസ്റ്റര്‍, ദീപ ഷിന്റോ, അസീസ് ചെറുമലയില്‍, രഞ്ജിത്ത് പോറ്റൂര്‍, ആസിഫ് കൊമ്പത്ത്, ശശി ഭീമനാട്, സി.ടി സുമയ്യ, ആമിനക്കുട്ടി സലാം, സിനി നിജോ, അന്‍വര്‍ സാജിത്, സമദ് നാലകത്ത്, യൂസഫ് പച്ചീരി തുടങ്ങിയവര്‍ സംസാരിച്ചു.
