മണ്ണാര്‍ക്കാട്:ഭൂവിസ്തൃതിയും ജനസംഖ്യയും പരിഗണിച്ച് സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന രീതിയില്‍ ഭരണ സംവിധാനങ്ങള്‍ വികേന്ദ്രീകരിക്ക ണമെന്ന് മുസ്ലിം സര്‍വീസ് സൊസൈറ്റി ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
കാര്യക്ഷമമായ ഭരണ നിര്‍വഹണത്തിനും വിഭവങ്ങളുടെ തുല്യമായ വിതരണത്തിനും വില്ലേജുകള്‍ മുതല്‍ ജില്ലകള്‍ വരെയുള്ളവയുടെ ശാസ്ത്രീയമായ വിഭജനം അനിവാ ര്യമാണ്.പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്ക് നേടിയിട്ടും നിയമനം ലഭിക്കാതെ പോയ ഉദ്യോഗാര്‍ഥികളുടെ ദുരവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
എം.എസ്.എസ് സംസ്ഥാന നിര്‍വാഹക സമിതി അംഗം എം.കെ. അബ്ദുല്റഹ്മാന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹമീദ് കൊമ്പത്ത് അധ്യക്ഷനായി. പ്രവാസി മമ്മദ് കാഞ്ഞിരത്തിലിന് പേട്രണ്‍ മെമ്പര്‍ഷിപ്പ് നല്കി ഈ വര്‍ഷത്തെ അംഗത്വ വിതരണ വും ആരംഭിച്ചു. ജനറല്‍ സെക്രട്ടറി പി.ഹസ്സന് ഹാജി, ട്രഷറര്‍ കെ.പി. അബ്ദുല്‍ നാസര്‍, പി.മൊയ്തീന്, അബൂബക്കര്‍ കാപ്പുങ്ങല്‍, മമ്മദ് കാഞ്ഞിരത്തില്‍, എന്‍.അബ്ദുല്‍ നാസര്‍, വനിതാ വിങ് ജില്ലാ സെക്രട്ടറി യു.കെ സുബൈദ, ട്രഷറര്‍ സി.കെ സജിമ, ടി.അസ്മാബി, സി.ആസ്യ, കെ.കദീജ തുടങ്ങിയവര്‍ സംസാരിച്ചു.
