മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് ഉപജില്ലയില്‍ നിന്ന് 25 പ്രൈമറിപ്രധാനാധ്യാപകര് സര് വീസില് നിന്നും പടിയിറങ്ങുന്നു.ഉപജില്ലയിലെ ആകെയുള്ള 96 പ്രൈമറിപ്രധാനാ ധ്യാപകരില്‍ നാലിലൊന്ന് ഭാഗവും ഈ വര്‍ഷം വിരമിക്കുന്നുവെന്നതാണ് പ്രത്യേകത.
അപൂര്‍വമായ ഈ വിരമിക്കലിന് മുന്നോടിയായി മണ്ണാര്‍ക്കാട് ഉപജില്ലാ പ്രൈമറി പ്രധാനധ്യാപക ഫോറം യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു.വിരമിക്കുന്നവരില്‍ 18 പേര് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍നിന്നും ഏഴുപേര്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്നുമാണ്.പ്രധാനധ്യാപക ഫോറം കണ്‍വീനര്‍ എസ്.ആര്. ഹബീബുള്ള, എക്സി ക്യൂട്ടീവ് അംഗങ്ങളായ ലിഷ ദാസ്, ഡോ.എന്‍.വി ജയരാജന്, ടി.വിലാസിനി, അക്കാദ മിക് കൗണ്‍സില്‍ അംഗങ്ങളായ ടി.കെ അബ്ദുല്‍ റസാഖ്, സി.ഉണ്ണികൃഷ്ണന് എന്നിവര്‍ ഈ വര്‍ഷം വിരമിക്കുന്നവരില്‍ ഉള്‍പ്പെടുന്നു.
തെക്കെ മലമ്പുഴ സരോവരം റിസോര്‍ട്ടില്‍ നടന്ന യാത്രയയപ്പ് സമ്മേളനം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.പ്രധാനധ്യാപക ഫോറം കണ്‍വീനര്‍ എസ്.ആര് ഹബീബുള്ള അധ്യക്ഷനായി.മണ്ണാര്‍ക്കാട് ബി.പി.സി. കെ.കെ മണികണ്ഠന്, അഗളി ബി.പി.സി. ഭക്തഗിരീഷ്, നൂണ്മീല് ഓഫിസര്‍ സാദിഖ് എന്നിവര്‍ മുഖ്യാതിഥികളായി.ജോയിന്റ് കണ്‍വീനര്‍ സിദ്ധിഖ് പാറോക്കോട്, പി. യൂസഫ്, മിനി ജോണ്‍, ജാസ്മിന് കബീര്‍ എന്നിവര്‍ സംസാരിച്ചു.വിവിധ കലാപരിപാടികളും സംഗമത്തിന് മാറ്റ് കൂട്ടി.
