അലനല്ലൂര്‍:നവീകരിച്ച പിലാച്ചോല മസ്ജിദ് മനാറുല്‍ ഹുദയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് അസ്ഹര്‍ നമസ്കാരത്തിന് നേതൃത്വം നല്കി കേരള നദ്വത്തുല് മുജാ ഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി നിര്‍വഹിക്കും.1977 ല്‍ ഉപ്പുകുളം പ്രദേശത്ത് സ്ഥാപിതമായ ആദ്യജുമാ മസ്ജിദാണ് പിലാച്ചോലയിലുള്ള മസ്ജിദ് മനാറുല്‍ ഹുദാ. നാട്ടുകാരുടെയും അഭ്യുദയകാംക്ഷികളുടെയും സഹായസഹകരണത്താല്‍ പുനര്‍നിര്‍മാണമെന്ന സ്വപ്നം പൂര്‍ത്തിയാക്കിയത്.
ഉദ്ഘാടന സമ്മേളനത്തില്‍ കെ.എന്‍.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി ഉണ്ണീന്‍ കുട്ടി മൗലവി, വൈസ് പ്രസിഡന്റ് ഹുസൈന് മടവൂര്‍, എന്‍.ഷംസുദ്ദീന് എം.എല്‍.എ., പഞ്ചായത്ത് പ്രസിഡന്റ് ഹബീബുള്ള അന്‍സാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബഷീര്‍ പടുകുണ്ടില്‍, ഷൈലജ മഠത്തൊടി, മലപ്പുറം വിജിലന്‍സ് സി.ഐ. ജ്യോതീന്ദ്രകുമാര്‍, ഉപ്പുകുളം സെന്റ് വില്യംസ് ചര്‍ച്ച് വികാരി ഫാ.ധനേഷ് കാളന്,ചളവ പൂവ്വത്തിങ്ങല്‍ ഭഗവതി ക്ഷേത്രം പ്രസിഡന്റ് പത്മജന് മുണ്ടഞ്ചേരി
പി.പി സുബൈര്‍ മാസ്റ്റര്‍, അബ്ദുല്ല (കുഞ്ഞാന്) പാറോക്കോട്ട്, എന്നിവര്‍ പങ്കെടുക്കും.
സമാപനസമ്മേളനത്തില്‍ മുഹമ്മദാലി മിശ്കാത്തി നസീറുദ്ദീന്‍ റഹ്മാനി എന്നിവര്‍ പ്രഭാഷണം നടത്തുമെന്ന് മഹല്ല് ഭാരവാഹികളായ അഹ്മദ് കുട്ടി ഹാജി, ഹംസ ഹാജി, മുഹമ്മദ്, അബ്ദു നാസര്‍ മാസ്റ്റര്‍ പുനര്‍നിര്‍മാണ കണ്‍വീനര്‍ ബാപ്പു തൂവ്വശ്ശേരി, ജോ.കണ്‍വീനര്‍മാരായ അക്ബര്‍ സ്വലാഹി, റാസിഖ് റഹ്മാന് ശറഫി, അബ്ദു റഊഫ് സ്വലാഹി എന്നിവര്‍ അറിയിച്ചു.
