കരാര്‍ കമ്പനി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി
കോട്ടോപ്പാടം:മലയോര ഹൈവേയുടെ നിര്‍മാണത്തിലെ മെല്ലെപ്പോക്ക് മൂലം പൊടി ശല്യം രൂക്ഷമാവുകയും വ്യാപാരം പ്രതിസന്ധിയിലാവുകയും ചെയ്തതായി ആരോപിച്ച് വ്യാപാരികള്‍ കരാര്‍ കമ്പനിയുടെ ക്യാംപ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂണിറ്റിന്റെ നേതൃത്വ ത്തില്‍ ഊരാളുങ്കലിന്റെ ഭീമനാടുള്ള ക്യാംപ് ഓഫിസിന് മുന്നില്‍ നടത്തിയ സമരം ജില്ലാ വൈസ് പ്രസിഡന്റ് ബാസിത്ത് മുസ്ലിം ഉദ്ഘാടനം ചെയ്തു. ഒരുവര്‍ഷത്തോള മായി ശോചനീയമായി കിടക്കുന്ന പാതയില്‍ ആളുകളുടെ സഞ്ചാരസ്വാതന്ത്ര്യത്തി ന്റെ നഗ്നമായ ലംഘനമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
മലയോര ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി അലനല്ലൂര്‍ ടൗണില്‍ ഉള്‍പ്പടെ വിവിധ ഭാഗങ്ങളില്‍ പഴയ ഉപരിതലം പൊളിച്ചെങ്കിലും തുടര്‍പ്രവൃത്തികള്‍ നീളുന്നതാണ് പ്രശ്നം.പൊളിച്ചിട്ട റോഡിന്റെ ഉപരിതലത്തില്‍ നിന്നുള്ള രൂക്ഷമായപൊടിശല്യം വ്യാപാരികളെയും ജനങ്ങളേയും ഒരുപോലെ ദുരിതത്തിലാക്കുന്നു.ടൗണിലെ മിക്ക ലഘുഭക്ഷണശാലകള്ക്കും തുറന്ന് പ്രവൃത്തിക്കാന്‍ കഴിയാതെയായി. കച്ചവടം മുന്നോ ട്ടുകൊണ്ടുപോകാന് കടകള്‍ക്ക് മുന്നില്‍ കര്‍ട്ടനിടേണ്ട ഗതികേടുമുണ്ട്.റോഡിന്റെ ശോച്യാവസ്ഥമൂലം ജനങ്ങള്‍ അലനല്ലൂരിലേക്ക് എത്താതെ മറ്റുടൗണുകളെ ആശ്രയിച്ചു തുടങ്ങിയതിനാല്‍ വ്യാപാരം ഗണ്യമായികുറഞ്ഞതായും വ്യാപാരികള്‍ പരാതിപ്പെട്ടു. റോഡുപണിയിലെ അനാസ്ഥ അവസാനിപ്പിച്ച് എത്രയും വേഗം പ്രവൃത്തികള്‍ പൂര്‍ത്തി യാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

ഭീമനാട് സെന്ററില്‍ നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ ഓഫിസിലേക്ക് തള്ളി ക്കയറാന്‍ ശ്രമിച്ചെങ്കിലും ഗേറ്റിനുമുന്നില്‍ പൊലിസ് പ്രതിരോധ നിരതീര്‍ത്ത തടഞ്ഞു. തുടര്‍ന്ന് നടന്ന യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക് അധ്യക്ഷനാ യി. ജനറല്‍ സെക്രട്ടറി പി.പി.കെ അബ്ദുറഹ്മാന്, ട്രഷറര്‍ നിയാസ് കൊങ്ങത്ത്, വൈസ് പ്രസിഡന്റുമാരായ രാധാകൃഷ്ണന് ഉണ്ണിയാല്‍, സുബൈര്‍ തുര്‍ക്കി, ജോയിന്റ് സെക്രട്ട റി പി.പി രാജഗോപാലന്‍, യൂത്ത് വിങ് പ്രസിഡന്റ് യൂസഫ് ചോലയില്‍, ജനറല്‍ സെക്ര ട്ടറി നാസര്‍ ഔട്ട്ലൈന്, ആരിഫ് തുവ്വശ്ശേരി, സി.കെ സലിം, പി.നജീബ്, ഇ.കെ ബാബു, കെ.നാസര്‍, ടി.കെ മുസ്തഫ, സുബൈര്‍, കെ.ജംഷാദ്, സത്യന് തുടങ്ങിയവര്‍ പങ്കെടുത്തു.
