മണ്ണാര്‍ക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ ടി.നസീറുദ്ദീന്‍ ദിനം സമുചിതമായി ആചരിച്ചു .മണ്ണാര്‍ക്കാട് വ്യാപാര ഭവനില്‍ അനുസ്മരണ യോഗവും ചേര്‍ന്നു.
ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ധനസഹായ വിതരണം, വനിതാ വിങ്ങിന്റെ നേതൃത്വത്തില്‍ വനിതകള്‍ക്കായി ആരോഗ്യബോധവല്‍ക്കരണ ക്ലാസ്, വ്യാപാരികള്‍ക്കായി ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന വി-ലൈഫ് പദ്ധതി കാംപെയിന് എന്നിവയുമുണ്ടായി.
ഡോ.എം.എ അസ്മാബി ബോധവല്‍ക്കരണ ക്ലാസെടുത്തു.യൂണിറ്റ് പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ, എന്‍.ആര് സുരേഷ്, ഷമീര്‍ യൂണിയന്, ജോണ്സണ്, കൃഷ്ണദാസ് സിഗ്നല്‍, ഗുരുവായൂരപ്പന്, ഷമീര്‍ കിങ്സ്, വനിതാവിങ് ഭാരവാഹികളായ വി.എസ് സന്ധ്യ, മീനാക്ഷി, ബീന ജയ്മോന് എന്നിവര്‍ നേതൃത്വം നല്കി.
