എടത്തനാട്ടുകര:വിദ്യാര്‍ഥികള്‍ക്ക് സ്വയംതൊഴില്‍ നൈപുണ്യം പകര്ന്നുനല്കുന്ന തിനായി എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ തിര ഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്ക്രീന്‍ പ്രിന്റിംഗില്‍ പരിശീലനം നല്കി. ഒന്പ താം ക്ലാസിലെ പഠനത്തോടൊപ്പമുള്ള തൊഴില്‍ പരിശീലന പദ്ധതിയുടെ ഭാഗമായി പ്രവൃത്തി പരിചയ ക്ലബിന്റെ നേതൃത്വത്തിലാണ് സ്ക്രീന്‍ പ്രിന്റിംഗ് കളരി സംഘടിപ്പിച്ചത്.
സ്കൂളിലെ 35 വിദ്യാര്‍ഥികള്‍ക്ക് ഇതിലൂടെ തൊഴില്‍പരിശീലനം നല്കി. പ്രധാന അധ്യാപകന് കെ.എ അബ്ദുമനാഫ് ഉദ്ഘാടനം ചെയ്തു.സീനിയര്‍ അസി. പി.ഹംസക്കുട്ടി അധ്യക്ഷനായി. സ്ക്രീന്‍ പ്രിന്റിങ് ഡിസൈനറും സ്കൂളിലെ സീനിയര്‍ ക്ലാര്‍ക്കുമായ പി.ജനൂജ് പരിശീലനത്തിന് നേതൃത്വം നല്കി.
വിദ്യാര്‍ഥികളായ കെന്‍സ, പി.ശ്യംഗ, ഇ.അസ്ല, സി.ലന, കെ.പി നിയ,പി.ഹസൂര്‍ ബിന്‍ സഅദ്, പി.ബാസിത്, പി.സഞ്ജയ്, ഷിഹാന്‍, ലിറ്റില്‍ കൈറ്റ്സ് വിദ്യാര്‍ഥികളായ കെ.ദിഫ്ല, വി.ദിയ ഫാത്തിമ, കെ.ജസ ഫാത്തിമ എന്നിവര്‍ പങ്കെടുത്തു.
