എടത്തനാട്ടുകര:എടത്തനാട്ടുകരയിലെ ഷറഫല്‍ മുസ്ലിമീന് എജുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാര്‍ഷികാഘോഷം സമാപി ച്ചു.പൊതുസമ്മേളനം കെ.എന്‍.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി ഉണ്ണീന്‍കുട്ടി മൗലവി ഉദ്ഘാടനം ചെയ്തു.എസ്.എം.ഇ.സി. സെന്റര്‍ ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന വും ലോഗോ പ്രകാശനവും എന്‍.ഷംസുദ്ദീന് എം.എല്‍.എ. നിര്‍വഹിച്ചു.
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ അലനല്ലൂര്‍ പഞ്ചായത്ത് പ്രസി ഡന്റ് ഹബീബുള്ള അന്‍സാരി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ റഷീദ് ആലായന്‍, സി.പി. എം എടത്തനാട്ടുകര ലോക്കല്‍ സെക്രട്ടറി പ്രജീഷ് പൂളക്കല്‍ എന്നിവര്‍ ആദരിച്ചു. അല്മനാറിലെയും ദാറുല്‍ ഫുര്‍ഖാനിലെയും വിദ്യാര്‍ഥികള്‍ക്കുള്ള സനദ് ദാനം അല്‍മനാര്‍ സംസ്ഥാന കോഡിനേറ്റര്‍ റഫീഖ് കൊടിയത്തൂര്‍ നിര്‍വഹിച്ചു.സെന്റര്‍ ജനറല്‍ സെക്രട്ടറി പി.കുഞ്ഞുമൊയ്തീന് മാസ്റ്റര്‍ അധ്യക്ഷനായി.അഹമ്മദ് അനസ് മൗലവി മുഖ്യപ്രഭാഷണം നടത്തി.
അല്‍മനാര്‍ ഖുര്‍ആനിക് പ്രീസ്കൂള്‍, ദാറുല്‍ ഫുര്‍ഖാന്‍ ഹിഫ്ള് കോളജ് (ബോയ്സ് ആന്‍ഡ് ഗേള്‍സ്), പീസ് പബ്ലിക് സ്കൂള്‍, ശറഫുല്‍ മുസ്ലിമീന് അറബിക് കോളജ്, അല്‍ മദ്റസത്തുല്‍ ഫലാഹിയ എന്നീ സ്ഥാപനങ്ങളുടെ സംയുക്ത വാര്‍ഷികമാണ് നടന്നത്.പ്രിന്‍സിപ്പാള്‍ മുഹമ്മദ് ഇദ്രീസ് സ്വലാഹി, ട്രഷറര്‍ സുബൈര്‍ മാസ്റ്റര്‍, വി.സി. ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു.കെ.വി. അബൂബക്കര്‍ മൗലവി, കാപ്പില്‍ മൂസ ഹാജി, വടക്കന്‍ അബു ഹാജി, മുഹമ്മദ് കുട്ടി പാറോക്കോട്ട്, നാസര്‍ കാപ്പില്‍, എ.പി. മുഹമ്മദ് മാസ്റ്റര്‍, സക്കീര്‍ അന്‍സാരി, പി.മമ്മി ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.
