കുമരംപുത്തൂര്‍: വിദ്യാര്‍ഥികളുടെ വ്യക്തിത്വവികസനത്തിലും കരിയര്വളര്ച്ചയിലും പുതിയ മുന്നേറ്റം കുറിക്കാന്‍ കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ‘പവര്‍ ബ്രിഗേഡ്’ പദ്ധതിക്ക് തുടക്കമായി.
കരിയര്‍ ഗൈഡന്‍സ്-സൗഹൃദ ക്ലബുകളുടെ നേതൃത്വത്തില്‍ അഞ്ച് വ്യത്യസ്തമേഖലക ളിലായാണ് പദ്ധതിയുടെ പ്രവര്‍ത്തനം. ലഹരിവിരുദ്ധ പ്രവര്‍ത്തനം, സുരക്ഷാ ബോധ വല്‍ക്കരണം, റോഡ് സുരക്ഷ, സാങ്കേതിക വിദ്യയുടെ ശരിയായ വിനിയോഗം, മാര്‍ഗ നിര്‍ദേശം നല്കല് എന്നിവയ്ക്കായി അഞ്ച് അംഗങ്ങള്‍ വീതമുള്ള പ്രത്യേക വിഭാഗ ങ്ങള് സ്കൂളില്‍ സജീവമാകും.
മാനസികമായ കരുത്തും, സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാര്‍ഥി സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. ഇതിനൊപ്പം വിദ്യാര്‍ഥികളില്‍ നേതൃഗുണവും വിശകലനശേഷിയും വളര്‍ത്തുന്നതിനൊപ്പം അവരുടെ അഭിരുചി ക്കനുസരിച്ചുള്ള കരിയറിലേക്ക് കൈപിടിച്ചുയര്‍ത്താനും പവര്‍ബ്രിഗേഡ് മുന്‍കൈ യെടുക്കും.
സംസ്ഥാനത്ത് ആകെ 140 സ്കൂളുകള്‍ക്ക് മാത്രം അനുവദിച്ച പദ്ധതി കല്ലടി സ്കൂളില്‍ എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.പി.ടി.എ. വൈസ് പ്രസിഡന്റ് രമേശ് നാവായത്ത് അധ്യക്ഷനായി. സ്കൂള്‍ മാനേജര്‍ കെ.സി.കെ സയ്യിദ് അലി, പ്രിന്‍സിപ്പല്‍ ഷഫീഖ് റഹ്മാന്, സൗഹൃദ ക്ലബ് കോര്‍ഡിനേറ്റര്‍ ജി. രോഷ്ണി ദേവി, നസ്മത്ത് ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
