എടത്തനാട്ടുകര:അനാഥരായ വിദ്യാര്‍ഥികളുടെ പഠനസൗകര്യങ്ങള്‍ ഉള്‍പ്പടെ ഏറ്റെടുത്ത നടത്തുന്ന തണല്‍ എടത്തനാട്ടുകര ഏരിയ ഫോസ്റ്റര്‍ കെയര്‍ കുടുംബ സംഗമം അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ഹബീബുള്ള അന്‍സാരി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ പഠനത്തില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും വസ്ത്ര കൂപ്പണ്‍ വിതരണവും നടന്നു.
കല്പകഞ്ചേരി തണല്‍ ആനപ്പടിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റര്‍ മൂസ സ്വലാ ഹി അധ്യക്ഷനായി.ഡോ.അലി അക്ബര്‍ ഇരുവേറ്റി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ ക്കുമുള്ള കൗണ്‍സിലിങ് ക്ലാസിന് നേതൃത്വം നല്കി.
ഏരിയ കോഡിനേറ്റര്‍ പി.പി.സുബൈര്‍ മാസ്റ്റര്‍, കണ്‍വീനര്‍ എന്‍.എ ഷമീം, ജോയിന്റ് കണ്‍വീനര്‍ സി.യൂസഫ് ഹാജി, കെ.എന്‍.എം. എടത്തനാട്ടുകര സൗത്ത് മണ്ഡലം സെ ക്രട്ടറി ഇ.അബ്ദുറഹ്മാന് മാസ്റ്റര്‍, ട്രഷറര്‍ കാപ്പില്‍ നാസര്‍,ഐ.എസ്.എം. ജില്ല സെക്രട്ടറി ഷൗക്കത്തലി അന്‍സാരി,ജില്ലാ ജോയിന്റ് സെക്രട്ടറി വി സി ഷൗക്കത്തലി, എടത്തനാ ട്ടുകര നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് ഷൗക്കത്ത് പാറക്കല്‍, തണല്‍ പ്രതിനിധി മുസ്തഫ മദനി, നസീഫ് മാസ്റ്റര്‍ മോങ്ങം, എന്‍.എ ഷമീം, പി.പി ബഷീര്‍ മാസ്റ്റര്‍, മഖ്ബൂല്‍ തുടങ്ങി യവര്‍ പങ്കെടുത്തു.
