കോട്ടോപ്പാടം: മണ്ണാര്‍ക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സിലും പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി കൗണ്‍സില്‍ ആന്‍ഡ് റിക്രിയേഷന്‍ സെന്ററും സംയുക്തമായി കര്‍ഷക സദസ്സ് സംഘടിപ്പിച്ചു. പുറ്റാനിക്കാട് വി.എ.എല്‍.പി സ്കൂളില്‍ നടന്ന കര്‍ഷക സദസ്സ് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു ശങ്കര്‍ ഉദ്ഘാടനം ചെയ്തു.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എസ്.ആര് ഹബീബുള്ള അധ്യക്ഷനായി. വിവിധ കൃഷികളില്‍ മാതൃകയായ ബേബിച്ചന് നരിതൂക്കില്‍, ആണിയന്പറമ്പന് കമ്മു, മേഴ്സി ചാക്കോ, സോജി മാത്യു, വാരിജാക്ഷന്‍ എന്നിവരെ ചടങ്ങില്‍ ആദരി ച്ചു.കര്‍ഷക സദസ്സിനോടനുബന്ധിച്ച് നടത്തി വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കു ള്ള സമ്മാനവിതരണം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കൃഷ്ണദാസ് കാരാകുര്‍ശ്ശി നിര്‍വഹിച്ചു.
കൃഷിയിലേക്ക് തിരിയേണ്ട കേരളം എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ കില ഫാക്കല്‍റ്റി അംഗം വി.സി ചെറിയാന് വിഷയാവതരണം നടത്തി. ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ.എസ് ജയന് മോഡറേറ്ററായി.ക്ഷീരമേഖലയിലെ സംരഭകത്വ സാധ്യതകള്‍ എന്ന വിഷയത്തില്‍ ഡയറി എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ കെ.സ്നേഹ ക്ലാസെടുത്തു.
ഗ്രാമ പഞ്ചായത്ത് അംഗം സുഹറ റഷീദ്,ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന കൗണ്‍സി ലര്‍ പി.എന്‍ മോഹനന്, കര്‍ഷകസദസ് സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എം.ചന്ദ്രദാസന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി സി.ടി മുരളി, സംഘാടക സമിതി ചെയര്മാന് സി.മൊയ്തീന്‍കുട്ടി, മറ്റുഭാരവാഹികളായ കെ.രാമ കൃഷ്ണന്, സി.രാമന്‍കുട്ടി, ശങ്കരനാരായണന് തുടങ്ങിയവര്‍ സംസാരിച്ചു.
