എടത്തനാട്ടുകര: കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് എടത്തനാട്ടുകര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സി.എം. കിഡ്സ് സ്കോളര്‍ഷിപ് മാതൃകാപരീക്ഷ നട ത്തി.ജി.ഒ.എച്ച്.എസ്. സ്കൂളില്‍ നടന്ന പരീക്ഷയില്‍ മുന്നൂറോളം കുട്ടികള്‍ പങ്കെടു ത്തു. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം എ.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് എന്‍.രാധാകൃഷ്ണന് അധ്യക്ഷനായി. സബ് ജില്ലാ സെക്രട്ടറി പി.യൂസഫ്, വൈസ് പ്രസിഡന്റ് ടി.പി സഷീര്‍,എസ്.എസ്.എ. കേരള ജില്ലാ പ്രോഗ്രാം ഓഫിസര്‍ പി.എസ് ഷാജി, ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി കെ.മുഹമ്മദ് സബീല്‍, ട്രഷറര്‍ എ.സുജിത്ത് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായ വി.പി അബൂബക്കര്‍, സി.പി സിദ്ധീഖ്, കെ.രവികുമാര്‍, അശ്വതി ഗോപിനാഥ്, കെ.രമാദേവി എന്നിവര്‍ പരീക്ഷക്ക് നേതൃത്വം നല്കി.
