മണ്ണാര്‍ക്കാട് ഉപജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്‍.എസ്.എസ്., യു.എസ്.എസ്. മാതൃകാ പരീക്ഷ നടത്തി. എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്, കാട്ടുകുളം എ.എല്‍.പി. സ്കൂ ള്‍, തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്കൂള്‍, മാണിക്കപ്പറമ്പ് ജി.എച്ച്.എസ്., നെല്ലിപ്പുഴ ഡി.എച്ച്.എസ്.എസ്. എന്നിവടങ്ങളിലായി 1200 കുട്ടികള്‍ പരീക്ഷയെഴുതി.
കെ.എസ്.ടി.യു. സംസ്ഥാന ട്രഷറര്‍ സിദ്ദീഖ് പാറോക്കോട്, സംസ്ഥാന സെക്രട്ടറി കെ. എ അബ്ദു മനാഫ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.ആര്. അലി, സംസ്ഥാന വനിതാ വിങ് കണ്‍വീനര്‍ കെ.എം സാലിഹ, ജില്ലാ പ്രസിഡന്റ് കെ.പി എ. സലീം, ഉപജില്ല പ്രസിഡന്റ് സലീം നാലകത്ത്, മാതൃക പരീക്ഷ കണ്‍വീനര്‍മാരായ അബ്ദുല്‍ കരീം പടിക്കല്‍, കെ.വി. ഇല്യാസ്, കെ.എസ്.ടി.യു. ഉപജില്ല വൈസ് പ്രസിഡന്റ് കെ. യൂനുസ് സലീം, ഐ.ടി. വിംങ് സംസ്ഥാന കണ്‍വീനര്‍ ഹാരിസ് കോലോത്തൊടി, അധ്യാപക രായ കെ.ജി. മണികണ്ഠന്, ടി.കെ. അന്‍സാര്‍ ബാബു, എന്‍. സുബൈര്‍, സലാം സുറുമ, യു.പി. ഷംസീയ, എം. നഫാഹ്, സി.എച്ച്. നുസ്റത്ത്, കെ.വി. അഫ്സല്, പി. മുംതാസ്, കെ.എ. മുബീന, പി.കെ. നൗഷാദ്, സുഹറ, പി. മുസ്തഫ, പി. സിദാന് സിദ്ധീഖ്, നാസര്‍, ബഷീര്‍, നൗഫല്‍, അലി അസ്കര്‍, അസ്ലം പടുകുണ്ടില്‍, കെ. ആദിത് ശിവ, കെ. റിന്ശി, വി. റിന്‍ഷ ഫാത്തിമ, കെ. നീനു നിഷ്മ, എസ്. ചന്ദന, റൈം റോബര്‍ട്ട് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷയ്ക്ക് നേതൃത്വം നല്കി.
