എടത്തനാട്ടുകര: എടത്തനാട്ടുകരയിലെ ഷറഫുല്‍ മുസ്ലിമീന് എജ്യൂക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാര്‍ഷികാഘോഷം അലല്ലൂര് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയ ആമ്പുക്കാടന്‍ ഉദ്ഘാടനം ചെയ്തു. എസ്.എം.എ. കോളജ് വൈസ് പ്രിന്‍സിപ്പല്‍ പി.മുസ്തഫ അധ്യക്ഷനായി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.പി സൈനബ മുഖ്യാതിഥിയായി.എസ്.എം.ഇ.സി. സെന്റര്‍ പ്രിന്‍സിപ്പല്‍ ഇദ്രീസ് സ്വലാഹി, സെക്രട്ടറി പി.കുഞ്ഞുമൊയ്തീന് മാസ്റ്റര്‍, പീസ് പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ടി.മുനീര്‍ മാസ്റ്റര്‍, വടക്കന്‍ അബു ഹാജി, ആഷിക് സ്വലാഹി, അമീര്‍ ബാബു, കെ.എന്‍.എം. എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം സെക്രട്ടറി പി.പി സുബൈര്‍ മാസ്റ്റര്‍, ജില്ലാ കൗണ്‍സിലര്‍ പാറോക്കോട്ട് മുഹമ്മദ് കുട്ടി എന്നിവര്‍ പങ്കെടുത്തു.
