എടത്തനാട്ടുകര: സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മുണ്ടക്കുന്ന് എ.എല്‍.പി. സ്കൂളില്‍ പഠനോത്സവങ്ങള്‍ ആരംഭിച്ചു.കാപ്പുപറമ്പ് മദ്റസ അങ്കണ ത്തില്‍ വെച്ചു നടന്ന പഠനോത്സവം കോട്ടോപ്പാടം പഞ്ചായത്ത് അംഗം ഷാനിര്‍ ബാബു മണലടി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥി സജ്വ അധ്യക്ഷയായി. പ്രധാന അധ്യാപകന് പി.യൂസഫ് വിശദീകരണം നടത്തി.
പഠന മികവ് തെളിയിക്കുന്ന പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികളു ടെ നിരവധി അവതരണങ്ങള്‍ നടന്നു.സമാപന ചടങ്ങില്‍ പ്രീ പ്രൈമറി കിഡ്സ് വിന്നര്‍ ടാലന്റ് പരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്ക് കാഷ് അവാര്‍ഡുകളും സമ്മാനങ്ങളും വിതരണം ചെയ്തു.
അടുത്ത പഠനോത്സവം മുണ്ടക്കുന്ന് ചക്കംതൊടി മുസ്തഫയുടെ വീട്ടു മുറ്റത്ത് ഫെബ്രു വരി 11 ന് നടക്കും. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തംഗം നിജാസ് ഒതുക്കുംപുറത്ത് ഉദ്ഘാടനം ചെയ്യും സീനി യര്‍ അസിസ്റ്റന്റ് ഒ.ബിന്ദു, പി.ടി.എ.പ്രസിഡന്റ് റുക്സാന, വൈസ് പ്രസിഡന്റ് ഷമീര്‍ തോണിക്കര, സീനത്ത്, ഖമര്‍ ലൈല, സ്റ്റാഫ് സെക്രട്ടറി പി.ഹംസ, ജിതേഷ്, അംന ഫാത്തിമ, അനുപമ, അഭയ് കൃഷ്ണ, അദീബ്, ജസാ നെല്മിന്, റിസ എന്നിവര്‍ സംസാ രിച്ചു.
