എടത്തനാട്ടുകര:അലനല്ലൂര്‍ പഞ്ചായത്തിലെ മലയോരപ്രദേശമായ ചളവയില്‍ സര് ക്കാര് ചികിത്സാ കേന്ദ്രവും ഡോക്ടറുടെ സേവനവും ലഭ്യമാക്കണമെന്ന് ചളവ അഭ യം സഹായ സമിതി 21-ാമത് വാര്‍ഷിക പൊതുയോഗം അധികൃതരോട് ആവശ്യപ്പെട്ടു.
അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി പി.ശ്രീനിവാസന് ഉദ്ഘാടനം ചെ യ്തു.ആടുഗ്രാമം പദ്ധതിയുടെ 11-ാംഘട്ട ആട് വിതരണവും അദ്ദേഹം നിര്‍വഹിച്ചു. ഗ്രാമ വെളിച്ചം പദ്ധതി രണ്ടാംഘട്ട ഉദ്ഘാടനം അലനല്ലൂര്‍ അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി പ്രസിഡന്റ് റംഷീക്ക് മാമ്പറ്റ നിര്‍വഹിച്ചു.സമിതി പ്രസിഡന്റ് ഗോപാലകൃഷ്ണന് പനച്ചിക്കുത്ത് അധ്യക്ഷനായി.സെക്രട്ടറി തങ്കപ്പന് നായര്‍ ചൂഴാറ്റില്‍ പ്രവര്ത്തനറിപ്പോ ര്‍ട്ടും ട്രഷറര്‍ എം.പി സുഗതന് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
അലനല്ലൂര്‍ റൂറല്‍ ക്രെഡിറ്റ് സൊസൈറ്റി ഡയറക്ടര്‍ റഫീഖ് കൊടക്കാട്, എം.രാമ കൃഷ്ണന്, സി.രാമചന്ദ്രന്, പി.കൃഷ്ണന്‍കുട്ടി, പി.ശ്രീധരന്, പ്രമോദ് കൈനിശ്ശീരി എന്നിവര്‍ സംസാരിച്ചു. സത്യബാലന് കണിയാംപറമ്പില്‍, അയ്യപ്പന് പൂജലയം, യു.ഗോപാല കൃഷ്ണന്, പി.വെളുത്ത, കൊഴിഞ്ഞുപോക്കില്‍ കൃഷ്ണന്, സി.വാസുദേവന്‍, പി.ശശിധരന്, പി.ജനാര്ദ്ദനന് എന്നിവര്‍ നേതൃത്വം നല്കി.നാദാഞ്ജലി ഗായകസംഘത്തിന്റെ സംഗീതപരിപാടിയുമുണ്ടായി.
